IndiaLatest

മെയില്‍, എക്‌സ്പ്രസ് ട്രയിനുകളിൽ നോണ്‍ എ.സി കോച്ചുകള്‍ ഒഴിവാക്കുന്നു.

“Manju”

ശ്രീജ.എസ്

രാജ്യത്ത് മെയില്‍, എക്‌സ്പ്രസ് ട്രയിനുകളിലും നോണ്‍ എ.സി കോച്ചുകള്‍ ഒഴിവാക്കുന്നു. ഇന്ത്യന്‍ റെയില്‍വേ ശൃംഖലയെ അതിവേഗ റെയില്‍ ശൃംഖലയായി ഉയര്‍ത്തുവാനുള്ള വിപുലമായ പദ്ധതികളുടെ ഭാഗമായാണ് നീക്കം. പൂര്‍ണമായും ശീതീകരിച്ച ട്രെയിനുകളായിരിക്കും ഈ വിഭാഗത്തില്‍ സര്‍വീസ് നടത്തുക

130-160 വേഗതയില്‍ ഓടുന്ന ഹൈസ്പീഡ് ട്രെയിനുകളില്‍ നിന്നാണ് ആദ്യം നോണ്‍ എ.സി കോച്ചുകള്‍ മാറ്റുക. ഘട്ടം ഘട്ടമായി മറ്റ് ട്രെയിനുകളില്‍ നിന്നും നോണ്‍ എസി കോച്ചുകള്‍ ഉപേക്ഷിക്കും. കൂടുതല്‍ ട്രെയിനുകള്‍ ഹൈസ്പീഡ് ട്രെയിനുകളാക്കാനും റെയില്‍വേ തീരുമാനിച്ചു.

സെമി ഹൈസ്പീഡ് ട്രെയനില്‍ നന്നും താമസിയാതെ നോണ്‍ എ.സി ഇല്ലാതാകും.
നോണ്‍ എ.സി കോച്ചുകള്‍ ഇല്ലാതാകുന്ന മുറയ്ക്ക് അത്തരം ട്രെയിനുകളില്‍ ചാര്‍ജ് വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.

Related Articles

Back to top button