KeralaLatest

ചെണ്ടയാടിൽ അജ്ഞാതജീവിയുടെ അക്രമം ; നാട്ടുകാർ ഭീതിയിൽ

“Manju”

ഹർഷദ്ലാൽ

ചെണ്ടയാട് മേഖലയിൽ നാട്ടുകാരെ ഭീതിയിലാഴ്ത്തി അജ്ഞാത ജീവിയുടെ വിളയാട്ടം. കുനുമ്മൽ കല്ലറക്കൽ ഫസലുദ്ദീൻ സഖാഫിയുടെ വീട്ടിലായിരുന്നു സംഭവം. വീട്ടിലേക്ക് ഓടിക്കയറാൻ ശ്രമിച്ച അജ്ഞാത ജീവി ഗ്രില്ലിലെ നെറ്റ് നശിപ്പിച്ചു. ഇതോടെ മുൻവശത്തെ സോഫയിലിരുന്ന സ്ത്രീകളടക്കമുള്ളവർ നിലവിളിച്ചോടി. ശബ്ദം കേട്ട് അയൽവാസികളെത്തുമ്പോഴേക്കും അജ്ഞാത ജീവി രക്ഷപ്പെട്ടു. വീടിൻ്റെ മുൻവശത്ത് ചോരത്തുള്ളികളുണ്ട്. സമീപത്തെ വീട്ടിലെ സീസി ടിവിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാനൂർ പൊലീസിൽ അറിയിക്കുകയും ചെയ്തു.സംഭവമറിഞ്ഞതിന് മേഖലയിൽ നാട്ടുകാർ ഭീതിയിലാണ്..

Related Articles

Leave a Reply

Back to top button