KeralaLatest

ചോദ്യപേപ്പര്‍ മാറിയാലും വിജയം ഉറപ്പ്

“Manju”

ശ്രീജ.എസ്

ചവറ : ചവറ വിദ്യാഭ്യാസ ഉപജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഹ്യുമാനിറ്റീസ് പഠിച്ച വിദ്യാര്‍ഥി ചോദ്യപേപ്പര്‍ മാറി കൊമേഴ്‌സ് പരീക്ഷയെഴുതി. എന്നാല്‍ പരീക്ഷാഫലം വന്നപ്പോള്‍ വിദ്യാര്‍ഥിയെ ഞെട്ടിച്ച്‌ ജയം. 2020 മാര്‍ച്ചില്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലാണ് വിദ്യാര്‍ഥി ചോദ്യപേപ്പര്‍ മാറി പരീക്ഷയെഴുതിയത്.

ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന വിദ്യാര്‍ഥി സ്കൂളില്‍ പ്രത്യേകം തയ്യറാക്കിയ മുറിയിലാണ് പരീക്ഷ എഴുതിയത്. ഓപ്പണായി പഠിക്കുന്ന കൊമേഴ്‌സ് വിദ്യാര്‍ഥികള്‍ക്ക് ബിസിനസ് സ്റ്റഡീസും ഹ്യുമാനിറ്റീസ് പഠിച്ചവര്‍ക്ക് ഇക്കണോമിക്സുമായിരുന്നു അന്ന് പരീക്ഷ. വിദ്യാര്‍ഥിക്ക് ഇക്കണോമിക്സ് ചോദ്യത്തിനുപകരം നല്‍കിയത് ബിസിനസ് സ്റ്റഡീസ് വിഷയത്തിന്റെ ചോദ്യപേപ്പര്‍.
ചോദ്യപേപ്പര്‍ കിട്ടിയപാടെ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥി മൂന്ന് മണിക്കൂറും ഈ ചോദ്യപേപ്പര്‍ നോക്കി പരീക്ഷയെഴുതി. തുടര്‍ന്ന് ഉത്തര പേപ്പര്‍ ഇക്കണോമിക്സ് ഉത്തരക്കടലാസുകള്‍ക്കൊപ്പം നല്‍കി.

മൂല്യനിര്‍ണയം നടത്തിയ അധ്യാപകരാണ്‌ സംഭവം കണ്ടെത്തിയത്. തുടര്‍ന്ന് വിദ്യാര്‍ഥിയുടെ പരീക്ഷാ ഫലം താത്കാലികമായി തടഞ്ഞുവെച്ചു. ഒടുവില്‍ കഷ്ടിച്ച്‌ ജയിക്കാന്‍വേണ്ട 24 മാര്‍ക്ക് നല്‍കി ബിസിനസ് സ്റ്റഡീസില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ഥിയെ ഇക്കണോമിക്സില്‍ ജയിപ്പിച്ച്‌ ഫലം പുറത്തുവിട്ടു.

Related Articles

Back to top button