KeralaLatestThrissur

ആരോഗ്യ സര്‍വകലാശാല 27ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു

“Manju”

തൃശൂര്‍: സംസ്ഥാനത്ത് തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല സെപ്തംബര്‍ 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. കേന്ദ്ര സര്‍കാരിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച ഭാരത് ബന്ദിനോടനുബന്ധിച്ച്‌ 27നാണ് കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താലിനെ തുടര്‍ന്ന് മറ്റു പരീക്ഷകളും പ്രമാണ പരിശോധനയും മാറ്റിവച്ചിട്ടുണ്ട്. സെപ്തംബര്‍ 27ന് നടത്താനിരുന്ന ഫുഡ് ക്രാഫ്റ്റ് കോഴ്സ് പരീക്ഷകള്‍ 30ലേക്ക് മാറ്റിയതായി സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചിരുന്നു. സമയക്രമത്തില്‍ മാറ്റമുണ്ടാകില്ല.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ കണ്‍ട്രോളര്‍ നടത്തുന്ന ത്രിവത്സര എന്‍ജിനീയറിങ് ഡിപ്ലോമ സെമസ്റ്റെര്‍ അഞ്ച്, ആറ് (റിവിഷന്‍ 2015) പരീക്ഷയില്‍ സെപ്റ്റംബര്‍ 27ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും സമയക്രമത്തില്‍ മാറ്റമില്ലാതെ ഒക്ടോബര്‍ ഏഴിലേക്കും മാറ്റിയിട്ടുണ്ട്. കേരള ദേവസ്വം റിക്രൂട്ട്മെന്റെ ബോര്‍ഡിലെ പ്യൂണ്‍ (കാറ്റഗറി നം.01/2019) തസ്തികയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 27ന് നിശ്ചയിച്ചിരുന്ന പ്രമാണ പരിശോധന ഒക്ടോബര്‍ ഒന്നിലേക്കാണ് മാറ്റിയത്.

Related Articles

Back to top button