IndiaLatest

മന്‍ കി ബാത്ത് ; നൂറാം എപ്പിസോഡിന് അഭിനന്ദനമറിയിച്ച്‌ ബില്‍ ഗേറ്റസ്

“Manju”

നൂറാം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കുന്ന മന്‍ കി ബാത്തിന് അഭിനന്ദനവുമായി മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റസ്. ‘ ശുചിത്വം, ആരോഗ്യം, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം, സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് മന്‍ കി ബാത്ത് ഉത്തേജനം നല്‍കി. നൂറാം എപ്പിസോഡിന് അഭിനന്ദനങ്ങള്‍’ എന്നാണ് അദ്ദേഹം നരേന്ദ്രമോദിയെ പ്രശംസിച്ച്‌ ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യയിലെയും വിദേശത്തെയും ജനങ്ങളുമായി സംവദിക്കുന്ന നൂറാം ദിനമാണ് നാളെ. ഹിന്ദി സംപ്രേക്ഷണം കഴിഞ്ഞയുടനെ ആകാശവാണി പ്രാദേശിക ഭാഷകളില്‍ പരിപാടി സംപ്രേക്ഷണം ചെയ്യും. ഓള്‍ ഇന്ത്യ റേഡിയോയുടെയും ദൂരദര്‍ശന്റെയും മുഴുവന്‍ നെറ്റ് വര്‍ക്കിലും ആപ്പിലും പരിപാടി സംപ്രേക്ഷണം ചെയ്യും. എഐആര്‍ ന്യൂസ്, ഡിഡി ന്യൂസ്, പിഎംഒ, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ യൂട്യൂബ് ചാനലുകളിലും മന്‍ കി ബാത്തിന്റെ 100-ാം എപ്പിസോഡ് സംപ്രക്ഷേണം ചെയ്യും. ‘മന്‍ കി ബാത്ത്‘ 22 ഇന്ത്യന്‍ ഭാഷകളിലേക്കും 29 ഭാഷകളിലേക്കും 11 വിദേശ ഭാഷകളിലേക്കും ആകാശവാണി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ അഭിസംബോധന കേള്‍ക്കാനായി രാജ്യത്തുടനീളം നാല് ലക്ഷത്തോളം സ്ഥലങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചരിത്രവിജയത്തിനാണ് രാജ്യം നാളെ സാക്ഷ്യം വഹിക്കുകയെന്ന് ബിജെപി ദേശീയദ്ധ്യക്ഷന്‍ ജെപി നദ്ദ വ്യക്തമാക്കി. ആഘോഷത്തിന്റെ സ്മരണയ്‌ക്കായി സ്റ്റാമ്പും നാണയവും പുറത്തിക്കിയിട്ടുണ്ട്. ജനങ്ങളുമായി ബന്ധപ്പെടാനും സന്ദേശം അയയ്ക്കാനും പൗരന്മാരുമായി ഇടപഴകാനും കൂട്ടായ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കാനും സാംസ്‌കാരിക പ്രതിബദ്ധതയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും മാറ്റമുണ്ടാക്കുന്നവരെ ആഘോഷിക്കാനും ലക്ഷ്യമിട്ടാണ് മന്‍ കി ബാത്ത് ആരംഭിച്ചത്.

 

Related Articles

Back to top button