IndiaLatest

അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ പ്രണാമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

“Manju”

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വേജ്‌പേയിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രണാമം അര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ സദൈവ് അടല്‍ സമാധിയിലെത്തിയാണ് നരേന്ദ്രമോദി മുന്‍ രാഷ്‌ട്ര തന്ത്രജ്ഞന് തന്റെ പ്രണാമങ്ങള്‍ അര്‍പ്പിച്ചത്. 2018 ആഗസ്റ്റ് 16നാണ് അടല്‍ ബിഹാരി വേജ്‌പേയ് വിടപറഞ്ഞത്. 93-ാം വയസ്സിലാണ് വേജ്‌പേയ് അന്തരിച്ചത്.

മുന്‍പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ വാജ്‌പേയിക്ക് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അമിത് ഷാ, ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി.നദ്ദ എന്നിവരും സമാധി മണ്ഡപത്തിലെത്തി ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. ഇന്ത്യ കണ്ട ഏറ്റവും മികച്ച രാഷ്‌ട്ര തന്ത്രജ്ഞനെന്ന നിലയില്‍ വാജ്‌പേയി ഏവര്‍ക്കും പ്രിയങ്കരനായ നേതാവായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. ലോകവേദികളില്‍ ഇന്ത്യക്ക് ചിരപ്രതിഷ്ഠ നല്‍കി അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ ബഹിരാകാശ മേഖലയിലെ വികസനത്തില്‍ ബദ്ധശ്രദ്ധനായിരുന്നുവെന്നും ഓര്‍മ്മിപ്പിച്ചു.

പ്രധാനമന്ത്രി പദത്തിലേക്ക് മൂന്നു തവണയാണ് രാജ്യം അടല്‍ ബിഹാരി വേജ്‌പേയിയെ തെരഞ്ഞെടുത്തത്. 1996, 1998, 2004 വര്‍ഷങ്ങളിലാണ് എന്‍.ഡി.എ വേജ്‌പേയിയുടെ നേതൃത്വത്തില്‍ ഭരണത്തിലെത്തിയത്. രാജ്യം 2014ല്‍ അടല്‍ ബിഹാരി വേജ്‌പേയിയെ ഭാരത രത്‌ന നല്‍കി ആദരിച്ചു.

Related Articles

Back to top button