KeralaLatest

സൈനിക് സ്‌കൂള്‍ പ്രവേശനം; ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം

“Manju”

പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനായി നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 33 സൈനിക് സ്കൂളുകളിലെ 2024 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷയാണ് ക്ഷണിച്ചത്. ഡിസംബര്‍ 16 വരെ അപേക്ഷിക്കാവുന്നതാണ്.
6,9 ക്ലാസുകളിലെ പ്രവേശനത്തിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. ഓരോ വിഷയത്തിലും 25-ഉം മൊത്തത്തില്‍ 40-ഉം ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല.

exams.nta.ac.in/AIS/ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 500 രൂപയും മറ്റുള്ളവര്‍ക്ക് 650 രൂപയാണ് അപേക്ഷ ഫീസ്. ഡിസംബര്‍ 16 വരെ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, യുപിഐ വഴിയോ ഫീസ് അടയ്‌ക്കാവുന്നതാണ്.

സംസ്ഥാന സര്‍ക്കാരുകള്‍, പ്രൈവറ്റ് സ്കൂളുകള്‍, എൻജിഒകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന 19 പുതിയ സൈനിക് സ്കൂളുകളിലേക്കുള്ള പ്രവേശനവും നടക്കും. എൻടിഎ നടത്തുന്ന ഓള്‍ ഇന്ത്യ സൈനിക് സ്കൂള്‍സ് എൻട്രൻസ് എക്സാമിനേഷൻ (AIS) വഴിയാകും പ്രവേശനം. തിരുവനന്തപുരം, എറണാകുളം, കോട്ടയം, പാലക്കാട്, കോഴിക്കോട് എന്നീ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്.

Related Articles

Back to top button