KeralaLatest

വായ്പ്പയെടുക്കാതെ കര്‍ഷകന്‍ ജപ്തിക്കുമുമ്പിൽ

“Manju”

വയനാട്:വായ്പ്പ എടുക്കാത്ത വായനാട്ടുകാരൻ കർഷകന് ബാങ്കിൽ നിന്നും ജപ്തി നോട്ടീസ്. മുണ്ടക്കുറ്റി ചേര്യംകൊല്ലി തോപ്പിൽ ഡെന്നിസിനാണ് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചത്.  കേരള ഗ്രാമീൺ ബാങ്ക് കെല്ലൂർ ശാഖയിൽനിന്നു വായ്പയായി എടുത്ത 46,435 രൂപയും 13% പലിശയും ഉടൻ തന്നെ തിരിച്ചു അടക്കണമെന്നും അല്ലാത്തപക്ഷം ജപ്തി നടപടിയുണ്ടാകും എന്നാണ് വൈത്തിരി റവന്യു റിക്കവറി തഹസിൽദാരുടെ നോട്ടീസ്. എന്നാൽ മേൽ പറഞ്ഞ ബാങ്കിൽ നിന്നും ഒരു രൂപ പോലും ലോൺ താൻ എടുത്തിട്ടില്ല എന്ന് ഡെനിസ് വാദിച്ചു. 2006 വരെ മാത്രം ആണ് ബാങ്കുമായി ഇടപാട് ഉണ്ടായിരുന്നത് എന്നും ഡെനിസ് വ്യക്തമാക്കി. എന്നാൽ, 2012ൽ ബാങ്കിൽ നിന്നെടുത്ത കാർഷിക വായ്പ 27-9-19 മുതൽ കുടിശിക വരുത്തിയെന്നും പലിശയടക്കം മാർച്ച് 2ന് കൽപറ്റ എസ്കെഎംജെ സ്കൂളിൽ നടക്കുന്ന അദാലത്തിൽ അടച്ചുതീർത്തില്ലെങ്കിൽ ജപ്തി നടപടിയിലേക്ക് കടക്കുമെന്നാണ് നോട്ടിസിലുള്ളത്.
നോട്ടീസ് കിട്ടിയതിനു പിന്നാലെ ബാങ്കിൽ എത്തി വിവരം അന്വേഷിച്ചപ്പോൾ അംഗനേ ഒരു വായ്പ്പ ബാങ്കിൽ ഇല്ല എന്നും ബാങ്കിൽ നിന്നും റവന്യു റിക്കവറി നോട്ടീസ് അയച്ചിട്ടില്ല എന്നും അധികൃതർ പറഞ്ഞു. തുടർന്ന് റവന്യു വകുപ്പിൽ ബന്ധപ്പെട്ടെങ്കിലും ഡെന്നിസിന്റെ പേരിൽ തന്നെ ബാങ്കിൽ നിന്ന് ലഭിച്ച രേഖകൾ പ്രകാരമാണ് നോട്ടിസ് നൽകിയതെന്നായിരുന്നു വിശദീകരണം.

Related Articles

Back to top button