KeralaLatest

ക്വാറന്‍റീന്‍ ചെയ്യുന്നതിനായ് കോണ്‍ഗ്രസ് ഹൗസ് വിട്ടു കൊടുത്തു

“Manju”

സ്വന്തം ലേഖകൻ

പ്രവാസികളെ ക്വാറന്‍റീന്‍ ചെയ്യുന്നതിനായ് കന്യാകുളങ്ങര കോണ്‍ഗ്രസ് ഹൗസ് സര്‍ക്കാരിന് പൂര്‍ണ്ണമായ് വിട്ടു കൊടുക്കുന്നതിനു വേണ്ടി തീരുമാനിച്ചു. കേരളത്തിലേയ്ക്ക് എത്തുന്ന പ്രവാസികളെ സഹായിക്കുന്നതിനായ് കന്യാകുളങ്ങര കോണ്‍ഗ്രസ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവാസി ഹെല്‍പ്പ് ഡെസ്ക് കണ്‍ഡ്രോള്‍ റൂം തുറന്നു. കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പാലോട് രവി ഉത്ഘാടനം ചെയ്തു. കേരളത്തിന്‍റ സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന് കഠിനമായ് പ്രവര്‍ത്തിച്ച പ്രവാസി സുഹ്യത്തുക്കളെ സഹായിക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രത കാണിക്കുന്നില്ലന്ന് പാലോട് രവി പറഞ്ഞു. വെമ്പായം ബ്ബോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് വെമ്പായം മനോജിന്‍റ അധ്യക്ഷതയില്‍ DCC വെെസ് പ്രസിഡന്‍റ് അഡ്വ എം. മുനീര്‍, DCC ജനറല്‍ സെക്രട്ടറിമാരായ അഡ്വ.തേക്കട അനില്‍കുമാര്‍ അഡ്വ.വെമ്പായം അനില്‍കുമാര്‍, DCC മെമ്പര്‍ മാരായ കൊഞ്ചിറ റഷീദ് മൊട്ടമൂട് പുഷ്പാംഗതന്‍, പൂലന്തറ കിരണ്‍ദാസ്, ബാഹുല്‍കൃഷ്ണ, പോത്തന്‍കോട് സാജന്‍, അഡ്വ മഹേഷ്ചന്ദ്രന്‍, മന്നൂര്‍ക്കോണം സജാദ്, പെരുംകൂര്‍ നുജൂം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരായ ഭുവനചന്ദ്രന്‍ നായര്‍, തോന്നയ്ക്കല്‍ റഷീദ്, അഡ്വ അനസ്, കെ. മോഹനന്‍നായര്‍, കെ. കെ ഷരീഫ് കോലിയക്കോട് മഹീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.ഹെല്‍പ്പ് ഡസ്ക് കോഡിനേറ്ററായ അരശുംമൂട് ജോണിനെ തിരഞ്ഞെടുത്തു ഹെല്‍പ്പ് ഡസ്ക് നമ്പര്‍.

Related Articles

Back to top button