KeralaLatest

കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ച നിലയില്‍; ഭര്‍ത്താവ് അറസ്റ്റില്‍

“Manju”

തിരുവനന്തപുരം : തിരുവനനന്തപുരം കാരക്കോണത്ത് സ്ത്രീ ഷോക്കേറ്റ് മരിച്ച നിലയില്‍. ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51)യാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടു മാസം മുമ്പാണ് 26 കാരനായ അരുണിനെ ശാഖാ കുമാരി വിവാഹം കഴിച്ചത്. ക്രിസ്തുമസ് ദീപാലങ്കാരത്തില്‍ നിന്നും ഷോക്കേറ്റതാണെന്നാണ് അരുണ്‍ പറയുന്നത്.
എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് സൂചിപ്പിച്ചു. ക്രിസ്മസ് അലങ്കാര ലൈറ്റുകള്‍ സ്ത്രീയുടെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button