KeralaLatest

എൻ.എസ്സ്.എസ്സ് കരയോഗം പ്രതിഷേധിച്ചു

“Manju”

 

അനൂപ്

മാവേലിക്കര- പള്ളിക്കൽ കിഴക്ക് എൻ.എസ്സ്.എസ്സ് കരയോഗ മന്ദിരത്തിന് മുകളിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ വീണതിനെ തുടർന്നു കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചതിൽ കരയോഗം പ്രതിഷേധിച്ചു. ഇലക്ട്രിക്ക് പോസ്റ്റ് നിർമ്മാണത്തിലെ അപാകതയാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് കരയോഗം ഭാരവാഹികൾ ആരോപിച്ചു. ഒരു മരം വീണപ്പോൾ 9 പോസ്റ്റുകൾ ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് കരയോഗം പ്രസിഡന്റ് കെ.ഹരികുമാർ, ഭാരവാഹികളായ മധു വർമ്മ, ചന്ദ്രൻ, പ്രദീപ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

Related Articles

Back to top button