Latest

സ്വർണക്കടത്തിന് പുതുവഴി; രാസലായനിയിൽ അലിയിച്ച് ടവലുകൾ വഴി സ്വർണം കടത്താൻ ശ്രമം

“Manju”

കണ്ണൂർ: സ്വർണക്കടത്തിന് പുതുവഴികൾ തേടി വിമാനയാത്രക്കാർ. സ്വർണം രാസലായനിയിൽ അലിയിപ്പിച്ച് ടർക്കി ടവലുകളിൽ തേച്ചുപിടിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് ഒരാൾ പിടിയിലായത്. കണ്ണൂർ വിമാനത്താവളം വഴി 743 ഗ്രം സ്വർണമാണ് കടത്തിയത്. ഏകദേശം 37 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സംഭവത്തിൽ കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി നജീബിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം സ്വർണ തോർത്തുകളുമായി ദുബായിൽ നിന്ന് യാത്രക്കാരൻ എത്തിയതിന് പിന്നാലെയാണ് സംഭവം. തൃശ്ശൂർ സ്വദേശിയായ ഫഹദാണ് കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്.തോർത്തുകൾ ദ്രാവക രൂപത്തിലുള്ള സ്വർണ്ണത്തിൽ മുക്കിയെടുത്ത് പാക്ക് ചെയ്താണ് കടത്തുന്നത്.

അടുത്തിടെ കരിപ്പൂർ വിമാനത്താവളത്തിലും സ്വർണ വേട്ട നടന്നിരുന്നു. 41.70 ലക്ഷം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കേക്ക് നിർമ്മിക്കാൻ ഉപയോഗിക്കുന്ന റോളർ വഴിയാണ് 1 കിലോ ഭാരമുള്ള സ്വർണം കടത്തിയത്.

Related Articles

Back to top button