InternationalLatest

റഷ്യന്‍ ടീമുകള്‍ പുറത്തു തന്നെ

“Manju”

ഫിഫയുടേയും യുവേഫയുടേയും വിലക്ക് മറികടക്കാന്‍ അപ്പീലുമായെത്തിയ റഷ്യക്ക് തിരിച്ചടി. ഉക്രൈന്‍ അധിനിവേശത്തിന് പിറകെയാണ് റഷ്യന്‍ ദേശിയ ടീമുകള്‍ക്കും ക്ലബ്ബുകള്‍ക്കും തങ്ങളുടെ എല്ലാ ടൂര്‍ണമെന്റുകളില്‍ നിന്നും ഫിഫയും യുവേഫയും വിലക്കേര്‍പ്പെടുത്തിയത്. ഇതിനെതിരെ കായിക മേഖലയിലെ പ്രശ്നങ്ങള്‍ക്ക് മധ്യസ്ഥം വഹിക്കുന്ന “കോര്‍ട് ഓഫ് ആര്‍ബിട്രെഷന്‍ ഫോര്‍ സ്‌പോര്‍ട്” (സിഎഎസ്) ന്റെ മുന്നില്‍ അപ്പീലുമായി എത്തിയതായിരുന്നു റഷ്യന്‍ ദേശിയ ഫുട്ബോള്‍ അസോസിയേഷനും നാല് ക്ലബ്ബുകളും. എന്നാല്‍ ഇവിടെയും തിരിച്ചടി നേരിട്ടതോടെ ഫിഫയുടെയും യുവേഫയുടെയും എല്ലാ മത്സരങ്ങളില്‍ നിന്നും റഷ്യന്‍ ടീമുകള്‍ പുറത്തു തന്നെ നില്‍ക്കേണ്ടി വരും.

Related Articles

Back to top button