IndiaKeralaLatest

കടൽകടന്ന് മലയാളികൾ എത്തി

“Manju”

അഖിൽ ജെ എൽ

ഓപ്പറേഷന്‍ സമുദ്ര സേതുവിന്‍റെ ഭാഗമായുള്ള ആദ്യ കപ്പൽ കൊച്ചിയിലെത്തി .രാവിലെ 9 .30 നു കപ്പൽ എത്തി. മാലദ്വീപില്‍ നിന്ന് വരുന്ന ഇന്ത്യന്‍ നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ എന്ന യുദ്ധ കപ്പലില്‍ 698 പേരാണ് വരുന്നത്. ആദ്യ സംഘത്തിൽ 19 ഗര്‍ഭിണികളും ‍ 14 കുട്ടികളുമുണ്ട്. യാത്രക്കാരിൽ 440 പേർ മലയാളികളാണ്.633 പേരുടെയും ജോലി നഷ്ടപെട്ടവരാണ് .തുറമുഖത്തെത്തുന്ന യാത്രക്കാരെ ചെറു സംഘങ്ങളാക്കിയാണ് വൈദ്യ പരിശോധനയും ഇമിഗ്രേഷന്‍ നടപടികളും പൂര്‍ത്തിയാക്കുക. നടപടികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ടു മണിക്കൂർ വേണ്ടിവരും. അതിനുശേഷം ആരോഗ്യ വകുപ്പിന്‍റെയും ജില്ലാ ഭരണകൂടത്തിന്‍റെയും മാര്‍ഗനിര്‍ദേശം അനുസരിച്ച് ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്കാണ് മാറ്റും . എന്നാൽ ഗര്‍ഭിണികളെയും കുട്ടികളെയും സ്വന്തം വാഹനത്തിലോ ടാക്സിയിലോ വീടുകളിലേക്ക് പോകാന്‍ അനുവദിക്കുന്നതിനാണ് സാധ്യത . തുറമുഖത്ത് എത്തുന്നവരെ നിരീക്ഷണകേദ്രങ്ങളിൽ എത്തിക്കാൻ പ്രതേകം KSRTC ബസ്സുകൾ തയാറാക്കിയിട്ടുണ്ട് .

 

 

 

 

Related Articles

Back to top button