KeralaLatest

ഡോ. എന്‍ ഗോപാലകൃഷ്ണന്റെ സംസ്കാരം നടന്നു

“Manju”

കൊച്ചി: ഇന്നലെ അന്തരിച്ച പ്രശസ്ത ഹിന്ദു മത പ്രഭാഷകനും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനുമായ ഡോ.എന്‍ ഗോപാലകൃഷ്ണന്റെ സംസ്കാരം ഇന്നു നടന്നു. രാവിലെ 11 ന് മേക്കര തുളു ബ്രാഹ്മണ സമാജം ശ്മശാനത്തിലായിരുന്നു സംസ്കാരം.

ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞുവീണ ഗോപാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഒമ്ബതുമണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഒരു മാസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു.

സിഎസ്‌ഐആര്‍ മുന്‍ സീനിയര്‍ സയന്റിസ്റ്റാണ് ഡോ. ഗോപാലകൃഷ്ണന്‍. ഫാര്‍മക്കോളജി കെമിസ്ട്രിയിലും അപ്ലൈഡ് കെമിസ്ട്രിയിലും ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം പിഎച്ച്‌ഡിയും സംസ്കൃതത്തില്‍ ഡിലിറ്റും നേടി. 150 ലേറെ പുസ്തകങ്ങള്‍ രചിച്ചു.

ഭാരതീയ വിചാരധാര, ഭാരതീയ ഈശ്വരസങ്കല്‍പം തുടങ്ങിയവ പ്രമുഖ കൃതികളാണ്. ഭാരതീയ പൈതൃകത്തെക്കുറിച്ചും ചിന്താധാരകളെക്കുറിച്ചും രാജ്യത്തും വിദേശ രാജ്യങ്ങളിലുമായി ആയിരക്കണക്കിനു പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

Related Articles

Back to top button