KeralaLatest

വാളയാറില്‍ എത്തുന്നുവരെ കടത്തിവിടാന്‍ – ഹൈക്കോടതി

“Manju”

രജിലേഷ് കെ.എം.

അന്യസംസ്ഥാനങ്ങളില്‍ നിന്നും ആളുകളെ ലോക്‌ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കേരളത്തിലേക്ക് കടത്തിവിടാന്‍ വേണ്ടുന്ന സൌകര്യങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശം. . വാളയാറിൽ എത്തിയവരെ കടത്തിവിടണം. എന്നാൽ ഇത് കീഴ്‌വഴക്കമാക്കരുതെന്നും പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ലായെന്നും, അതുപോലെ വാളയാറില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് അടിസ്ഥാന സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.പാസില്ലാത്തവരെ അതിര്‍ത്തിയില്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് അസൌകര്യപ്പെടുത്തരുതെന്നും ഹൈക്കോടതി അറിയിച്ചു.

കേരളത്തിലേക്ക് മടങ്ങാൻ രജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഓരോ ദിവസവും നൽകുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. ഇതുവരെയായി പത്ത് പോയിന്റ് നാല് ലക്ഷം പേർ പാസിന് അപേക്ഷ നൽകി. അന്‍പത്തി മൂന്നായിരം പേർക്ക് പാസ് നൽകിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. . അടിയന്തര ആവശ്യങ്ങൾക്കും സ്ഥിരം യാത്രക്കാർക്കും സ്പോട്ട് റജിസ്ട്രേഷനുണ്ട്. പാസില്ലാത്തവരെ കടത്തിവിട്ടാൽ മുൻകരുതൽ സംവിധാനങ്ങൾ തകരും. അതിർത്തിയിൽ ഗൗരവതരമായ പ്രശ്നങ്ങളില്ല, മുൻകരുതൽ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. …

നേരത്തെ, കേരളത്തിന്റെ പാസില്ലാതെ വാളയാർ അതിർത്തിയിലെത്തി കുടുങ്ങിയവരെ ഞായറാഴ്ച രാത്രിയോടെ കോയമ്പത്തൂരിലെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 172 പേരാണുള്ളത്. ആൾക്കൂട്ടം ഒഴിവാക്കുന്നതിന്റെ ഭാഗമായി വാളയാർ ചെക്പോസ്റ്റിനോട് ചേർന്നുള്ള മൂന്നു കിലോമീറ്റർ ദൂരം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.

കാടുകള്‍ക്കിടയിലും റോഡരികിലുമായാണ് വന്നവര്‍ തങ്ങിയിരുന്നത്. പാസില്ലാത്ത ആളുകളും പോലീസും തമ്മില്‍ അതിഭയാനകമായ വാക്കേറ്റമുണ്ടായി. കോയമ്പത്തൂര്‍ കാളിയപറമ്പിലുളള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് ഇവരെ മാറ്റുന്നതിന് ജില്ലാ ഭരണകൂടം എല്ലാം സൌകര്യങ്ങളും തയ്യറാക്കിയിരുന്നു.

Related Articles

Back to top button