InternationalLatest

ട്വിറ്ററിലെ 150 കോടി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യും

“Manju”

ട്വിറ്ററിന്റെ മേധാവിയായി ചുമതലയേറ്റ ശേഷം നിരവധി മാറ്റങ്ങളാണ് ഇലോണ്‍ മസ്‌ക് കമ്പനിയില്‍ വരുത്തിയത്. നിരവധി ജീവനക്കാരെ പിരിച്ചുവിടുകയും ചിലരെ കമ്പനിയിലേയ്ക്ക് എടുക്കുകയും ചെയ്തു. ട്വിറ്ററിന്റെ പ്രധാന സവിശേഷതകളിലൊന്നായ ബ്ലൂ ടിക്ക് വേരിഫിക്കേഷനിലും മസ്‌ക് ചില മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്ന.

ഇപ്പോഴിതാ, ട്വിറ്ററിലെ 150 കോടി അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാന്‍ മസ്‌ക് തയാറെടുക്കുകയാണ്. ട്വിറ്ററിലൂടെയാണ് മസ്‌കിന്റെ പ്രഖ്യാപനം. വ്യാജ അക്കൗണ്ടുകളും ഏറെ നാളായി നിഷ്‌ക്രിയമായി തുടരുന്ന അക്കൗണ്ടുകളുമാകും നീക്കം ചെയ്യുക.

ദീര്‍ഘകാലം ലോഗിന്‍ ചെയ്യാതെയിരിക്കുന്ന അക്കൗണ്ടുകളെയും പുതിയ നീക്കം ദോഷം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സജീവമായി ട്വിറ്ററില്‍ തുടരുന്നവരെ നീക്കം ബാധിച്ചേക്കില്ല. മസ്‌കിന്റെ ഈ നടപടി ട്വിറ്ററില്‍ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയുമധികം അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ എത്ര സമയമെടുക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയിട്ടില്ല.

Related Articles

Back to top button