IndiaKeralaLatest

24 മണിക്കൂര്‍ 48,000ത്തിലേറെ കേസുകള്‍; മൊത്തം വൈറസ് ബാധിതര്‍ 14 ലക്ഷത്തിലേക്ക്

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍
ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ വീണ്ടും വര്‍ധന. 48,661 കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ച്ചയായി നാലാം ദിവസമാണ് 45,000ത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 13, 85,522 ആയി. വെള്ളിയാഴ്ചയാണ് രാജ്യത്തെ ആകെ പത്തു ലക്ഷത്തിലെത്തിയത്. അതിനു ശേഷം മൂന്നു ലക്ഷം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 705 മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 32,063 പേരാണ് രാജ്യത്ത് ഇതുവരെ വൈറസ് ബാധിച്ച്‌ മരിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ശനിയാഴ്ച 9,251 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 257 മരണവും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കര്‍ണാടകയില്‍ 5,000 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്.

 

Related Articles

Back to top button