India

ലക്ഷ്യത്തിലേക്ക് അടുക്കുമ്പോള്‍ സൂപ്പര്‍ സോണിക് വേഗത; ശൗര്യ മിസൈല്‍ പരീക്ഷണവും വിജയം

“Manju”

 

ഒഡീഷ: സര്‍ഫസ്-ടു-സര്‍ഫസ് ന്യൂക്ലിയര്‍ കേപ്പബിള്‍ മിസൈലായ ശൗര്യയുടെ നൂതന പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലായിരുന്നു പരീക്ഷണം നടന്നത്. 800 കിലോമീറ്ററോളം ദൂരം ലക്ഷ്യത്തിലെത്താന്‍ ശൗര്യയുടെ പുതിയ പതിപ്പിന് കഴിയും. ഇത് വളരെ ഭാരം കുറഞ്ഞതും പ്രവര്‍ത്തിപ്പിക്കാന്‍ എളുപ്പവുമാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ലക്ഷ്യത്തിലേക്ക് അടുക്കും തോറും ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാന്‍ ഈ മിസൈലിന് സാധിക്കും. നിയന്ത്രണ രേഖയില്‍ ചൈനയുമായുള്ള സംഘര്‍ഷ സാധ്യതകള്‍ നിലനില്‍ക്കെയാണ് ഡിആര്‍ഡിഒയുടെ പരീക്ഷണം.

കഴിഞ്ഞ ദിവസം ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലിന്റെ പുതിയ പതിപ്പ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചിരുന്നു. ഡിആര്‍ഡിഒയുടെ പിജെ-10 പ്രൊജക്ടിന് കീഴിലാണ് പരീക്ഷണം നടത്തിയത്. 400 കിലോമീറ്ററിലധികം ദൂരം ലക്ഷ്യം വയ്ക്കാന്‍ കഴിയുന്നതാണ് ബ്രഹ്മോസിന്റെ ഈ നൂതന പതിപ്പ്. വൈകാതെ തന്നെ 500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകള്‍ പരീക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ഡിആര്‍ഡിഒ.

Related Articles

Back to top button