KeralaLatest

അരുണോദയത്തിന്റെ പൊൻപ്രഭയിൽ അവധൂതയാത്ര തുടങ്ങി

“Manju”

കന്യാകുമാരി : ശാന്തിഗിരി ആശ്രമം ഗുരുധർമ്മ പ്രകാശ സഭയിലെ സന്ന്യാസി സംഘവുംബ്രഹ്മചാരി സംഘവും ആത്മബന്ധുക്കളും ചേർന്ന് നടത്തിവരുന്ന അവധൂതയാത്ര നാലാം ദിവസമായ ഇന്ന് (4-5-2024) ശനിയാഴ്ച വെളുപ്പിന് കന്യാകുമാരിയിൽ അരുണോദയത്തിന്റെ പൊൻപ്രഭ കണ്ട് ആരംഭിച്ചു. ഉദയസൂര്യന്റെ പ്രഭാതകിരണങ്ങളെ ലോകം ഉൾക്കൊള്ളുന്നതിന് മുൻപ് ആദ്യമായി ആ പ്രകാശ വീചികളെ കണ്ട് അവധൂത സംഘം നിർവൃതിയടഞ്ഞു.

രാവിലെ 7 മണിവരെ കന്യാകുമാരിയിൽ ചിലവഴിച്ചു സംഘം പാഹിമാം, കരുണാകര ജയ, സദ്ഗുരുവേ ജയ എന്നീ കീർത്തനങ്ങളും സ്വാമിമാർ ഉരുവിട്ട് പ്രാർത്ഥിച്ചു. തുടർന്ന് പ്രഭാത ഭക്ഷണത്തിനായി സംഘം മരുത്വാമലയടിവാരത്തിലേക്ക് തരിച്ചു.

ഇന്ന് മരുത്വാമല, അരുവിപ്പുറം എന്നിവിടങ്ങളിലൂടെ സഞ്ചരിക്കുന്ന അവധൂതയാത്രികർ വൈകിട്ട് മൂന്നിന് വെളളയമ്പലം മുതല്‍ വിവേകാനന്ദപാര്‍ക്ക് വരെ ശാന്തിയാത്ര നടത്തും. കവടിയാര്‍ വിവേകാനന്ദപാര്‍ക്കില്‍ നടക്കുന്ന തിരുവനന്തപുരം പൗരാവലിയുടെ വരവേല്‍പ്പില്‍ നിരവധി പ്രമുഖര്‍ സംബന്ധിക്കും. വരവേല്‍പ്പിനു ശേഷം പോത്തൻകോട് നൽകുന്ന സ്വാഗതവും ഏറ്റുവാങ്ങി വൈകിട്ട് 6 മണിക്ക് കേന്ദ്രാശ്രമത്തിലെത്തി അവധൂതയാത്ര ഗുരുപാദങ്ങളില്‍ സമര്‍പ്പിക്കും.

മെയ് 6 ന് നവഒലി ജ്യോതിർദിനം ഉദ്ഘാടനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. മന്ത്രിജി.ആർ. അനിൽ, എം.വിൻസന്റ് എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും. തുടർന്ന് ആശ്രമ ചടങ്ങുകൾക്കും അന്നദാനത്തിനം ശേഷം ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നടക്കുന്ന പൊതു സമ്മളനത്തിൽ മന്ത്രിമാർ, എം.എൽ..മാർ, എം.പി.മാർ, മറ്റ് രാഷ്ട്രീയ സാമൂഹിക, കലാരംഗത്തെ വിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.

മെയ് 7 ന് വൈകിട്ട് നടക്കുന്ന ദിവ്യപൂജാ സമർപ്പണത്തോടെ 25-ാംമത് നവഒലി ജ്യോതിർദിനം ആഘോഷങ്ങൾക്ക് പരിസമാപ്തിയാകും.

Related Articles

Back to top button