International

ടാൻസാനിയൻ എഴുത്തുകാരൻ അബ്ദുൾ റസാഖ് ഗുർണയ്‌ക്ക് സാഹിത്യ നൊബേൽ

“Manju”

സ്റ്റോക്ക്ഹോം:ഈ വർഷത്തെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ടാൻസാനിയൻ എഴുത്തുകാരനും നോലവിസ്റ്റുമായ അബ്ദുൾ റസാഖ് ഗുർണയാണ് നൊബേലിന് അർഹനായത്. പത്ത് നോവലുകളുടെയും ചെറുകഥകളുടെയും രചയിതാവാണ് അബ്ദുൾ റസാഖ് ഗുർണ.

മെമ്മറി ഓഫ് ഡിപ്പാർച്ചർ, പിൽഗ്രിംസ് വേ എന്നിവയാണ് പ്രധാന കൃതികൾ. ബ്രിട്ടനിലെ കെന്റ് സർവകലാശാലയിലെ അദ്ധ്യാപകനായിരുന്നു. വർഷങ്ങളായി ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ് അബ്ദുൾ റസാഖ് ഗുർണ.

കോളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാർത്ഥികളുടെ ജീവിതവ്യഥകളോടും വിട്ടുവീഴ്ചയില്ലാത്തതും ആർദ്രവുമായ അനുഭവമാണ് പുരസ്‌കാര ലബ്ദിക്ക് കാരണമെന്ന് ജൂറി അഭിപ്രായപ്പെട്ടു.

തന്റെ 21-ാം വയസിൽ എഴുതാൻ ആരംഭിച്ച ഗുർണ ഇംഗ്ലീഷ് ഭാഷയിലാണ് പ്രധാനമായും നോവലുകൾ രചിച്ചിരുന്നത്. 1960കളിൽ അഭയാർത്ഥിയായാണ് ഇദ്ദേഹം ഇംഗ്ലണ്ടിൽ എത്തിയത്.

Related Articles

Back to top button