KeralaLatest

വയല്‍ നികത്തലിനെതിരെ ഡിവൈഎഫ്‌ഐ രംഗത്ത്.

“Manju”

സുരേഷ്

വടകര: അറക്കിലാട് പഴങ്കാവ് റോഡിന് സമീപം വയല്‍ നികത്തുന്നതിനെതിരെ ഡിവൈഎഫ്‌ഐ രംഗത്തു വന്നു. ഇന്നു രാവിലെയാണ് ഇവിടെ വന്‍തോതില്‍ മണ്ണിട്ട് വയല്‍ നികത്താന്‍ ഉടമകള്‍ തുനിഞ്ഞത്.

ടിപ്പര്‍ ലോറികള്‍ ഉപയോഗിച്ച് മണ്ണിടുന്നതറിഞ്ഞ് ഡിവൈഎഫ്‌ഐ വടകര നോര്‍ത്ത് മേഖലാ സെക്രട്ടറി സുമേഷ്, ബ്ലോക്ക് കമ്മിറ്റി അംഗം ഷിജിന്‍, ബ്രാഞ്ച് സെക്രട്ടറി രാകേഷ്, നടക്കുതാഴ നോര്‍ത്ത് മേഖലാ കമ്മിറ്റി അംഗം എ പി ശരത്ത് തുടങ്ങിയവര്‍ സ്ഥലത്തെത്തുകയും ലോറി തടയുകയുമായിരുന്നു.

വിവരമറിഞ്ഞെത്തിയ ഡപ്യൂട്ടി തഹസില്‍ദാര്‍ നസറുദ്ദീനും സംഘവും വാഹനം കസ്റ്റഡിയിലെടുത്തു.
വേനലില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന പ്രദേശമാണ് ഇത്. മഴക്കാലത്ത് ഇവിടുത്തെ വീടുകളിലെല്ലാം വലിയ തോതില്‍ വെള്ളം കയറുകയും ചെയ്യുന്നു. വയല്‍ നികത്തലിനെ തിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ഡിവൈഎഫ്‌ഐ വടകര നോര്‍ത്ത്, നടക്കുതാഴ നോര്‍ത്ത് മേഖലാ കമ്മിറ്റികള്‍ അറിയിച്ചു.

Related Articles

Back to top button