Kollam

ഇരുട്ടിവെളുത്തപ്പോൾ കൈപ്പത്തി മാറി താമര

“Manju”

ശ്രീജ.എസ്

കൊല്ലം: കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ തീരുമാനിച്ച്‌ കോണ്‍ഗ്രസിന് വോട്ട് തേടിയ സ്ഥാനാര്‍ത്ഥി ഒറ്റ രാത്രി കൊണ്ട് ബിജെപിയിലേക്ക് മാറി. കൊല്ലം കോര്‍പ്പറേഷനിലെ താമരക്കുളം ഡിവിഷനിലാണ് സംഭവം നടന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന ശ്രീജ ചന്ദ്രനാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് എത്തിയത്.

ഡിവിഷനില്‍ മൂന്ന് സ്ഥാനാര്‍ഥികള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് അഭ്യര്‍ഥന ആരംഭിച്ചതോടെ ജില്ലാ കൊണ്‍ഗ്രസ് നേതൃത്വം കുടുക്കിലായി. കെ.പി.സി. പിന്നാലെ നിര്‍വ്വാഹക സമിതി അംഗം എ.കെ. ഹഫീസിന്റെ പിന്തുണയോടെ കൊണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കാനെത്തിയ ശ്രീജാ ചന്ദ്രനാണ് ചുവരെഴുത്തില്‍ കൈപ്പത്തി ചിഹ്നം മാറ്റി താമരയാക്കി മാറ്റിയത്.

Related Articles

Back to top button