KeralaKollamLatest

BASK N MASK’ബോധവൽകരണ പ്രോഗ്രാം നടപ്പിലാക്കി പോലീസ്

“Manju”

പ്രദീപ് ഉളിയക്കോവിൽ

കൊല്ലം: സംസ്ഥാന പോലീസ് മേധാവി ആവിഷ്കരിച്ച BASK N MASK
മാസ്കിൻ്റെ പ്രാധാന്യത്തെ പറ്റിയുള്ള ബോധവൽക്കരണ പ്രോഗ്രാം നടപ്പിലാക്കിയിരിക്കുകയാണ് കൊല്ലം പോലീസ് .വാട്സ്ആപ്പ് കൂട്ടായ്മകളിൽ മാത്രം ഒതുങ്ങിനിന്ന ഈ പ്രോഗ്രാം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാനുള്ള ഉദ്യമം ഏറ്റെടുത്തു, ജനങ്ങൾ കൂടുതൽ സന്ദർശിക്കുന്ന സ്ഥലത്ത് പോസ്റ്ററുകൾ പതിപ്പിച്ചാണ് പ്രോഗ്രാം ആരംഭിച്ചിരിക്കുന്നത്.

കൊല്ലം ട്രാൻസ്പോർട്ട് ബസ്റ്റാൻഡ് ,റെയിൽവേ സ്റ്റേഷൻ, പ്രധാന ജംഗ്ഷനുകൾ, ബസ്സ്റ്റാൻറ്റുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിലെല്ലാം പോസ്റ്ററുകൾ പതിച്ചു കഴിഞ്ഞു .
കൊല്ലം റെയിൽവേ സ്റ്റേഷൻ ,കൊല്ലം ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടന്ന ചടങ്ങിൽ കൊല്ലം എ.സി.പി പ്രദീപ് കുമാർ ,കൊല്ലം ട്രാഫിക് എസ്ഐ പി.പ്രദീപ്, കെഎസ്ആർടിസി കൊല്ലം ഇൻസ്പെക്ടർ ശ്രീ സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു .

കൊല്ലം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ
ട്രാഫിക് എസ്ഐ ഈ പ്രദീപിൻ്റെ നേതൃത്വത്തിൽ മാസ്ക് ധരിക്കുന്നതിൻ്റെ പ്രാധാന്യത്തെപറ്റിയും,സാമൂഹ്യ അകലം പാലിച്ച് എങ്ങനെ യാത്ര ചെയ്യാം എന്നതിനെ പറ്റിയും യാത്രക്കാർക്ക് ബോധവൽക്കരണം നടത്തി. കോവിഡ് പശ്ച്ചാത്തലത്തിൽ പാലിക്കേണ്ട കാര്യങ്ങളെ പറ്റിയുള്ള ലഘുലേഖയും ചടങ്ങിൽ വിതരണം.

Related Articles

Back to top button