അലിഗഡ്: നാടിനെ ഞെട്ടിച്ച് വ്യാജ മദ്യദുരന്തം. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് വ്യാജ മദ്യം കഴിച്ച് എട്ടു പേര് മരിച്ചത്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവര്‍മാരാണ് മരിച്ചതെന്ന് ഡിഐജി ദീപക് കുമാര്‍ പറഞ്ഞു. കര്‍സിയയിലെ ഒരു കച്ചവടക്കാരനില്‍ നിന്ന് വാങ്ങിയ തദ്ദേശ നിര്‍മിത മദ്യം കഴിച്ചാണ് ദുരന്തത്തിന് കാരണമായത്. ആദ്യം രണ്ട് പേര് മരിച്ചെന്നുള്ള വിവരം ലോധ പോലീസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. പിന്നീട് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസും മുതിര്‍ന്ന ജില്ലാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തിയപ്പോഴാണ് കാര്‍സിയയിലും സമീപ ഗ്രാമങ്ങളിലുമായി ആറ് പേര് കൂടി മരിച്ചതായി അറിഞ്ഞത്.
Related Articles
ശാന്തിഗിരി സാംസ്കാരിക ദിനം: പോത്തൻകോട് ശാന്തിഗിരിയിൽ സ്വാമി ചൈതന്യ ജ്ഞാനതപസ്വി പതാക ഉയർത്തി
November 5, 2023 9:02 AM
ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചു
March 13, 2021 4:45 PM
കെജ്രിവാളിനോട് ഖര് ഖര് റേഷന്‍ പരിപാടി നിര്‍ത്തിവെയ്ക്കാന്‍ ദല്‍ഹി ഹൈക്കോടതി
May 20, 2022 11:50 AM
Check Also
Close
-
ജില്ലയില്‍ നാലു പേര്‍ക്ക് കൂടി കോവിഡ് ബാധ; രണ്ടു പേര്‍ക്ക് രോഗമുക്തിJune 21, 2020 12:25 PM