IndiaKeralaLatest

ശാന്തിഗിരി സാംസ്കാരിക ദിനം: പോത്തൻകോട് ശാന്തിഗിരിയിൽ സ്വാമി ചൈതന്യ ജ്ഞാനതപസ്വി പതാക ഉയർത്തി

“Manju”

തിരുവനന്തപുരം : ശാന്തിഗിരിയിൽ ഇന്ന് (5-11-2023) ഞായറാഴ്ച സാംസ്കാരിക ദിനം ആചരിക്കുന്നു. അഖണ്ഡമന്ത്രാക്ഷരീ മുഖരിതമായ അന്തരീക്ഷത്തിൽ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ രാവിലെ 6 മണിക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി ധ്വജം ഉയർത്തി സാംസ്കാരിക ദിനാചരണത്തിന് തുടക്കം കുറിച്ചു.

രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പതാക ഉയർത്തും. ശാന്തിഗിരിയുടെ മറ്റ് ആശ്രമം ബ്രാഞ്ചുകളിലും സാംസ്കാരിക ദിനത്തോടനുബന്ധിച്ച് രാവിലെ ധ്വജാരോഹണം നടക്കും. ഗുരു വിഭാവന ചെയ്ത് വിശ്വമാകെ നിറഞ്ഞുനിൽക്കുന്ന സാംസ്കാരിക നവോത്ഥാനത്തിന്റെ പാതയിലൂടെയുള്ള പ്രയാണത്തിന്റെ പ്രതീകമാണ് ഈ ധ്വജാരോഹണം. ശാന്തിഗിരിയുടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന ഏരിയ റീജ്യണൽ ഓഫീസുകളിലും രാവിലെ ധ്വജാരോഹണം നടക്കും.

 

Related Articles

Back to top button