International

മനുഷ്യക്കടത്ത് കൈക്കൂലി;പാക് ഉദ്യോഗസ്ഥർ രാജ്യത്തെ നാണം കെടുത്തുന്നു: ഷെഹ്ബാസ് ഷെരീഫ്

“Manju”

ഇസ്ലാമാബാദ്: രാജ്യത്തെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വൻ അഴിമതിക്കാരെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. കള്ളവിസയിൽ ദക്ഷിണാഫ്രിക്കയിൽ അനധികൃത കുടിയേറ്റത്തിന് നേതൃത്വം കൊടുക്കുന്ന പാകിസ്താനികൾ നാണക്കേടെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. വിദേശകാര്യവകുപ്പിലെ കടുത്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ് രാജ്യത്തിന് നാണക്കേട് ഉണ്ടാക്കുന്നതെന്നും ഷെഹ്ബാസ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ പാക് എംബസിയും കൂട്ടുനിന്നുകൊണ്ടുള്ള മനുഷ്യക്കടത്താണ് നടക്കുന്നത്. വിവിധ ചെറു ആഫ്രിക്കൻ രാജ്യങ്ങളിലെ എല്ലാ അനധികൃത പ്രവർത്തനങ്ങളിലും പാക് പൗരന്മാർ പങ്കാളികളാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ഇതിനിടെ പാക് എംബസികൾ പ്രവർത്തിക്കുന്ന എല്ലാ രാജ്യങ്ങളിലേയും ഉദ്യോഗസ്ഥർ അഴിമതിക്കാരാണെന്നും കള്ള വിസയിൽ പാകിസ്താൻ പൗരന്മാരെ എത്തിക്കുകയാ ണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയിലേക്ക് വൻതോതിലാണ് പാകിസ്താൻ പൗരന്മാർ കള്ളപാസ്‌പ്പോർട്ടും വിസയും സംഘടിപ്പിച്ച് കുടിയേറുന്നത്. എംബസി ഉദ്യോഗസ്ഥൻ സിംബാബ്വേയിലേയും അനധികൃത വിസ സംഘടിപ്പിച്ചുകൊടുക്കുന്നതായാണ് ആരോപണം. ഇന്ത്യ-പാക് വംശജർ ആഫ്രിക്കൻ രാജ്യങ്ങളിൽ മുന്നേ തന്നെ കുടിയേറിയ ചരിത്രമാണുള്ളത്. പലരും വ്യവസായി കളും ഉദ്യോഗസ്ഥരുമൊക്കെയായി മാറിയിട്ടുമുണ്ട്. എന്നാൽ നിലവിലെ അനധികൃത കുടിയേറ്റം പാകിസ്താന് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കാൻ പോകുന്നത്.

വിദ്യാഭ്യാസമില്ലാത്തവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും വിദ്യാർത്ഥികളുമൊക്കെ എംബസി ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്താണ് കാര്യം സാധിക്കുന്നത്. അന്താരാഷ്‌ട്ര തലത്തിൽ അഭയാർത്ഥി പ്രശ്‌നങ്ങൾ രൂക്ഷമായിരിക്കേ ഭരണകൂടം ഉത്തരമില്ലാതെ നിൽക്കു കയാണ്. പൗരന്മാർ രാജ്യം വിട്ടോടുന്നതിന് ഐക്യരാഷ്‌ട്രസഭയിലടക്കം ഉത്തരം പറയേണ്ട ഗതികേടിലാണ് പാകിസ്താൻ.

Related Articles

Back to top button