കൊച്ചി: നാല് ഇംഗ്ലീഷ് നോവലുകള്‍ ഉള്‍പ്പെടുന്ന പരമ്പര പ്രസിദ്ധീകരിക്കാനൊരുങ്ങി ഏഴാം ക്ലാസുകാരി. ഒറ്റപ്പാലം സ്വദേശിയും എറണാകുളം രാജഗിരി പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥിനിയുമായ സന സാജനാണ് ബാലസാഹിത്യകാരി. പരമ്പരയിലെ ആദ്യ പുസ്തകം ‘ക്ലെറ്റ മാക്സണ്‍ ആന്‍ഡ് ദ ക്വസ്റ്റ്’ മന്ത്രി പി. രാജീവ് ഞായറാഴ്ച പ്രകാശനം ചെയ്യും. വൈകീട്ട് മൂന്നിന് ലുലു മാരിയറ്റ് ഹോട്ടലില്‍ എഴുത്തുകാരി ഡോ. മ്യൂസ് മേരി ജോര്‍ജ് പുസ്തകം ഏറ്റുവാങ്ങും. പത്തു വയസ്സ് തികയും മുമ്പേ എഴുതി തുടങ്ങിയ നോവല്‍ രണ്ടു വര്‍ഷം കൊണ്ടാണ് സന പൂര്‍ത്തിയാക്കിയത്.നോവലിന്റെ രണ്ടാം ഭാഗമായ ‘ക്ലെറ്റ മാക്സണ്‍ ആന്‍ഡ് ദ റൈസ് ഓഫ് ദ മൊണാര്‍ക്ക്’ ഡിസംബറില്‍ പുറത്തിറങ്ങും. പൈതല്‍ ബുക്സാണ് പ്രസാധകര്. വളരെ ചെറുപ്പം മുതലേ ഇംഗ്ലീഷ് നോവലുകളും കഥകളും വായിച്ചിരുന്ന സന എട്ടാം വയസ്സിലാണ് ചെറു നോവലുകള്‍ എഴുതിത്തുടങ്ങിയത്. 11 വയസ്സുകാരി ക്ലെറ്റ മാക്സന് മാന്ത്രിക ലോകത്തില്‍ എത്തിച്ചേരുന്നതും കഠിനമായ വെല്ലുവിളികര്‍ നേരിടുന്നതുമാണ് നോവലിന്റെ ഇതിവൃത്തം.
Related Articles
ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമര്‍പ്പണം -ആശംസകളർപ്പിക്കാൻ ജനനായകര്‍
April 9, 2023 10:01 AM
Check Also
Close
-
പൊലീസ് എയിഡ് പോസ്റ്റിൽ കയറി യൂണിഫോം എടുത്തണിഞ്ഞ് എടപ്പാളിൽ കറങ്ങിയ ആൾ പിടിയിൽSeptember 15, 2020 10:46 AM