InternationalLatest

2026 ലോകകപ്പ്; ഇന്ത്യക്കും അവസരം

“Manju”

ദോഹ: 2026ലെ ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫോര്‍മാറ്റ് മാര്‍ച്ച്‌ 23ന് പ്രഖ്യാപിക്കും. 48 ടീമുകള്‍ മത്സരിക്കുന്ന ആദ്യ ലോകകപ്പ് അമേരിക്ക, കാനഡ , മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിലായാണ് നടക്കുന്നത്.മൂന്ന് ടീമുകള്‍ വീതമുള്ള 16 ഗ്രൂപ്പുകള്‍ എന്നതിന് പകരമായി നാല് ടീമുകള്‍ വീതമുളള 12 ഗ്രൂപ്പുകള്‍ എന്ന നിര്‍ദേശത്തിന് സ്വീകാര്യത കൂടുന്നുണ്ടെന്നാണ് സൂചന.

ലോകകപ്പില്‍ 48 ടീമുകളെ ഉള്‍പ്പെടുത്തുന്നതോടെ ഏഷ്യയില്‍ നിന്നുള്‍പ്പടെ കൂടുതല്‍ ടീമുകള്‍ക്ക് പങ്കെടുക്കാനുള്ള അവസരം ലഭിക്കും. ഇത് മുന്നില്‍ കണ്ട് പ്രവര്‍ത്തിച്ചാല്‍ ഒട്ടും താമസിക്കാതെ ഇന്ത്യക്കും ലോകകപ്പ് കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.അതേസമയം, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങളാണ് ഖത്തറിലേത് എന്ന് ഫിഫ അധ്യക്ഷന്‍ ജിയോനി ഇന്‍ഫാന്റിനോ പറഞ്ഞു.ഇത്തവണ ചെറിയ ടീമെന്നോ വലിയ ടീമെന്നോ ഉളള വേര്‍തിരിവില്ല. ചരിത്രത്തിലാദ്യമായി എല്ലാ കോണ്‍ഫെഡറേഷനുകളില്‍ നിന്നും ടീമുകള്‍ നോക്കൗട്ട് ഘട്ടത്തിലെത്തിയതും ഫുട്‌ബോളിന്റെ ആഗോളസ്വീകാര്യതയ്ക്ക് തെളിവാണെന്നും ഇന്‍ഫാന്റിനോ പറഞ്ഞു

Related Articles

Back to top button