KeralaLatest

സക്കാത്ത് കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി അഞ്ചാം ക്ലാസ്സുകാരി മാതൃകയായി

“Manju”

ഹർഷദ്ലാൽ തലശ്ശേരി

കണ്ണൂര്‍ : വിശുദ്ധ റമദാൻ മാസത്തിൽ തനിക്ക് കിട്ടിയ സക്കാത്ത് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി അഞ്ചാം ക്ലാസുകാരിയുടെ മാതൃക. ഇരിക്കൂർ വയക്കാംകോടുള്ള സിസി ഹൗസിൽ മാമു – റജീന ദമ്പതികളുടെ മകൾ ഫാത്തിമ സുരയ്യയാണ് ഇരിക്കൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ നവാസിന് തുക കൈമാറിയത്. പട്ടുവം വാണി വിലാസം സ്ക്കൂളിൽ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമ ഹെഡ് മാസ്റ്റർ ബാബു മാഷുമൊത്താണ് സ്റ്റേഷനിൽ എത്തിയത്. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി അനസ്സ് , എസ് ഐ ശ്രീഹരി, എന്നിവർ പങ്കെടുത്തു.

Related Articles

Back to top button