InternationalLatest

മ്യാൻമറിന്റെ ചുവടുപിടിച്ച് നേപ്പാളിലും ഭരണവിരുദ്ധ വികാരം

“Manju”

കാഠ്മണ്ഡു: മ്യാൻമറിൽ സൈനിക ഭരണത്തിനെതിരായ പ്രക്ഷോഭം മുറുകുന്നതിനിടെ ഹിമാലയൻ രാജ്യമായ നേപ്പാളിലും പ്രതിഷേധം. ഭരണസ്ഥിരതയില്ലാത്ത ഒലി ഭരണകൂടത്തിനെതിരായി വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളാണ് ഒരാഴ്ചയിലേറെയായി സമരം നടത്തുന്നത്. പാർലമെന്റ് പിരിച്ചുവിട്ട നടപടിക്കെതിരെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. പ്രതിഷേധക്കാർക്കെതിരെ പോലീസ് നടപടിയിൽ നിരവധിപേർക്കാണ് പരിക്കേറ്റത്.

പ്രതിപക്ഷ സംഘടനകളിൽപെട്ട വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. പാർലമെന്റിന് സമീപത്തേക്ക് പ്രകടനം എത്തിയപ്പോഴാണ് പോലീസ് പ്രകടനക്കാരെ നേരിട്ടത്. പാർലമെന്റ് പിരിച്ചുവിട്ട ഒലിയുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും കൊറോണയിൽ സാമ്പത്തികമായി തകർന്ന രാജ്യം ഭരണകൂടമില്ലാതെ അനാധമാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. നിലവിൽ താൽക്കാലിക ചുമതലയിൽ ഒലി തന്നെ നേപ്പാൾ ഭരണാധികാരിയായി തുടരുകയാണ്.

Related Articles

Back to top button