KeralaLatest

ബെവ്‌കോ വിലയ്ക്ക് മദ്യം ബാറിലും

“Manju”

 

രജിലേഷ് കെ.എം.യ

തിരുവനന്തപുരം: കേരളത്തില്‍ മദ്യവില്‍പ്പനശാലകളെല്ലാം ഒരുമിച്ച് തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. തീയതി നിശ്ചയിച്ചിട്ടില്ല. എല്ലാ മദ്യശാലകളും ഒരുമിച്ച് തുറക്കാനാണ് തയ്യാറെടുക്കുന്നതെന്നും നിലവിലുളള സമയ ക്രമീകരമത്തില്‍ മാറ്റമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഷാപ്പുകള്‍ തുറന്നെങ്കിലും നേരിടുന്ന കള്ള്ക്ഷാമം വരും ദിവസങ്ങളില്‍ പരിഹരിക്കുമെന്നും പറഞ്ഞു.

ഒരു മിച്ച് തുറക്കുമ്പോള്‍ ബെവ്‌കോയിലെ അതേ വിലയ്ക്ക് ബാറിലും മദ്യം കിട്ടും. ബാറില്‍ പാഴ്‌സലിന് പ്രത്യേക കൗണ്ടര്‍ ഉണ്ടായിരിക്കുമെന്നും അതേസമയം ഇത് താല്‍ക്കാലിക സംവിധാനമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഷാപ്പുകളില്‍ കള്ളില്ലെന്ന പ്രശ്‌നം വരും ദിവസങ്ങളില്‍ പരിഹരിക്കും. പാലക്കാട് നിന്നും ഇപ്പോള്‍ കള്ള് കിട്ടുന്നതിന് പ്രതിസന്ധിയുണ്ട്. അത് വരും ദിവസങ്ങളില്‍ മാറുമ്പോള്‍ ഷാപ്പുകളില്‍ കൂടുതല്‍ കള്ള് എത്തിത്തുടങ്ങും.

കോവിഡ് സൃഷടിച്ച സാമ്പത്തികപ്രതിസന്ധി നേരിടാന്‍ മദ്യവില 10 മുതല്‍ 35 ശതമാനം വരെ കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ബാറുകള്‍വഴി മദ്യം പാഴ്‌സലായി നല്‍കാനും മദ്യംവാങ്ങാന്‍ ഓണ്‍െലെന്‍ ബുക്കിങ്ങിനും(വെര്‍ച്ച്വല്‍ ക്യൂ) അനുമതി നല്‍കി. ബിയര്‍, െവെന്‍ എന്നിവയ്ക്ക് 10 ശതമാനവും മറ്റു വിഭാഗങ്ങള്‍ക്ക് 35 ശതമാനവും നികുതി വര്‍ധിപ്പിക്കാനാണ് തീരുമാനം. ലോക്ക്ഡൗണിനെത്തുടര്‍ന്നുള്ള അടച്ചിടലിനു ശേഷം സംസ്ഥാനത്ത് ബാറുകള്‍ തുറക്കുമ്പോള്‍ മുതല്‍ വില വര്‍ധന പ്രാബല്യത്തില്‍വരും. ബിവറേജസ് കോര്‍പറേഷന്‍ മദ്യവില പുതുക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ മുന്നാംഘട്ടം 17ന് കഴിയുന്നതോടെ തിങ്കളാഴ്ച മുതല്‍ മദ്യവില്‍പനശാലകളും ബാറുകളും തുറക്കാനാണ് നീക്കം.

കണ്‍സ്യൂമര്‍ ഫെഡ്, ബെവ്കോയ്ക്കൊപ്പം സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവില്‍പന നടത്താം. ലോക്ക്ഡൗണ്‍ കാരണം സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളെല്ലാം അടഞ്ഞ സാഹചര്യത്തിലാണ് നികുതിവര്‍ധന. വര്‍ഷം 2000 കോടി രൂപയുടെ അധികവരുമാനമാണ് ലക്ഷ്യമിടുന്നത്. ലോക്ഡൗണ്‍ മുന്നാംഘട്ടം 17ന് കഴിയുന്നതോടെ തിങ്കളാഴ്ച മുതല്‍ മദ്യവില്‍പനശാലകളും ബാറുകളും തുറക്കാനാണ് നീക്കം.

Related Articles

Check Also
Close
  • ….
Back to top button