KeralaLatest

കെ.എസ് മീരാന് എക്സൈസ് മെഡല്‍

“Manju”

ഇടുക്കി: എക്സൈസ് ഓഫീസറായ കെ. എസ്. മീരാന് മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍ ലഭിച്ചു. എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് മൂന്നാര്‍, നാര്‍കോട്ടിക് എഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് അടിമാലി എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. ഈ കാലയളവില്‍ മാരക ലഹരി വസ്തുക്കള്‍ കണ്ടെത്തിയതുള്‍പ്പടെ നിരവധി മികച്ച കേസുകള്‍ തെളിയിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനം ഇദ്ദേഹം കാഴ്ച്ചവെച്ചിരുന്നു.

നിലവില്‍ ബോഡിമെട്ട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ സിവില്‍ എക്സൈസ് ഓഫീസറാണ്. എക്‌സൈസ് കമ്മീഷണറുടെ റിവാര്‍ഡും, അഡീഷണല്‍ എക്‌സൈസ് കമ്മീഷണറുടെ 7 സദ് സേവന രേഖകളും ജോയിന്റ് എക്‌സൈസ് കമ്മീഷണറുടെ രണ്ട് പ്രശംസാപത്രങ്ങളും കെ.എസ് മീരാന് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button