KeralaLatest

പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധമെന്ന്‌ കേന്ദ്രം ഹൈക്കോടതിയില്‍

“Manju”

ശ്രീജ.എസ്

 

കൊച്ചി: പ്രവാസികള്‍ക്ക്‌ ക്വാറന്റീനില്‍ ഇളവുവേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രം ഹൈക്കോടതിയില്‍ വ്യക്തമാക്കി.

പ്രവാസികള്‍ക്ക്‌ 7 ദിവസം സര്‍ക്കാര്‍ ക്വാറന്റീനും ഏഴ് ദിവസം ഹോം ക്വാറന്റീനും എന്നായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തത്.

വളരെ കുറച്ച് പ്രവാസികള്‍ മാത്രമെ മടങ്ങിയെത്തിയിട്ടുള്ളു. അവരില്‍ തന്നെ വളരെ കുറച്ചുപേര്‍ മാത്രമാണ് സര്‍ക്കാര്‍ ക്വാറന്റീനില്‍ പോയിട്ടുള്ളു. പ്രവാസികള്‍ക്കായി ഒന്നരലക്ഷത്തിലധികം മുറികള്‍ ഇപ്പോള്‍ തന്നെ സജ്ജമാണ്.

രണ്ടര ലക്ഷം മുറികള്‍ കണ്ടെത്തിക്കഴിഞ്ഞുവെന്നുമാണ് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചത്. അതിനാല്‍ തന്നെ സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന വാദം ഉയര്‍ത്തി പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധിയെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ആകില്ല.

രാജ്യത്തെ നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്ത് തീരുമാനമെടുത്താലും അത് സംസ്ഥാനം നടപ്പിലാക്കാന്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button