IndiaInternationalLatest

പ്രവാസി അദ്ധ്യാപകരെ ഒഴിവാക്കാനൊരുങ്ങി കുവൈറ്റ്

“Manju”

സിന്ധുമോൾ. ആർ

കുവൈത്ത് സിറ്റി: സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിലെ കൂടുതല്‍ പ്രവാസി ജീവനക്കാരെ ഒഴിവാക്കുമെന്നd റിപ്പോര്‍ട്ട്. അധ്യാപന രംഗത്തുള്ളവരെയും കൂടി ഉള്‍പ്പെടുത്തിയ പട്ടികയാണ് തയ്യാറാക്കാന്‍ സാധ്യത. ജീവനക്കാര്‍ കൂടുതലുള്ള മേഖലകളില്‍ നിന്നുള്ളവരെയായിരിക്കും ഇങ്ങനെ ഉള്‍പ്പെടുത്തുക. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചുവിടേണ്ട പ്രവാസികളുടെ പട്ടിക ഡിസംബറില്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജ്യത്തെ ജനസംഖ്യയില്‍ സ്വദേശികളും-പ്രവാസികളും തമ്മിലുള്ള അനുപാതം ശരിയായ നിലയില്‍ എത്തിക്കണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഈ നടപടികള്‍. വിവിധ രംഗങ്ങളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനുള്ള കടുത്ത നടപടികളുമായി മുന്നോട്ട് പോവുകയാണ് കുവൈത്ത്.

Related Articles

Back to top button