IndiaLatest

ഇടുക്കി – തമിഴ്‌നാട് അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു

“Manju”

ന്യൂഡല്‍ഹി ;നിയമസഭ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയാന്‍ ഇടുക്കി -തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. ക്രമക്കേട് കണ്ടെത്താന്‍ കേന്ദ്ര സേനയെ വിന്യസിച്ചു. ആളുകള്‍ക്ക് പ്രവേശിക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കി. കള്ളവോട്ട് തടയാനായി ഇരട്ടവോട്ടുള്ളവരുടെ പേര് പ്രിസൈഡിങ് ഓഫിസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. അതിര്‍ത്തി കടന്ന് എത്തുന്നവരുടെ രേഖകള്‍ പരിശോധിച്ചതിന് ശേഷമായിരിക്കും പ്രവേശനാനുമതി നല്‍കുക. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത് നാളെയാണ്. നാളെയാണ് തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് നടക്കുക.

Related Articles

Back to top button