ArticleKeralaLatest

ഇന്ന് ലോക കങ്കാരു ദിനം

“Manju”

റ്റി. ശശിമോഹന്‍

കങ്കാരുക്കളെ നമുക്കത്ര പരിചയമില്ല. ആസ്ട്രേലിയയുടെ ദേശീയ മൃഗമാണ്. ശരിക്കു പറഞ്ഞാല്‍ അത്ര ചുവപ്പല്ലാത്ത കങ്കാരുക്കള്‍

മെയ് 15 ന് ലോക കങ്കാരു ദിനമായി ആചരിയ്ക്കുകയാണ്. ഇറച്ചിയും തോലിനും മറ്റും വേണ്ടി കങ്കാരുക്കളെ വേട്ടയാടി, അവയ്ക്ക് വംശനാശം വരുമെന്ന സ്ഥിതി വന്നപ്പോഴാണ് കങ്കാരുക്കള്‍ക്കായി ഒരു ദിനാചരണം ഉണ്ടായത്.

‘സഞ്ചിമൃഗം’ എന്നാണതിനെ ഓമനപ്പേരിട്ടു വളര്‍ത്തുന്നത്. കങ്കാരുവിന്റെ വയറിനോട് ചേര്‍ന്ന് ഒരു സഞ്ചിയുണ്ട്. കുഞ്ഞുങ്ങളെ കുറച്ചു കാലം – മുലയൂട്ടുന്ന കാലം- അതിലിട്ടാണ് വളര്‍ത്തുന്നത്. കുഞ്ഞുങ്ങളെ കൂടെ കൊണ്ടു പേവുന്നതും ഈ സഞ്ചിയിലാണ്.

ലോകത്തിലെ ഏറ്റവും കുതിച്ചു ചാട്ടക്കാര്‍ കങ്കാരുക്കളാണ്. ഉയര്‍ന്നു പൊങ്ങി വളരെ ദൂരേക്ക് ചാടിയാണ് അവരുടെ സഞ്ചാരം.

ഓസ്‌ട്രേലിയ_ യിൽ ഏകദേശം 47 ജൈവവർഗ്ഗങ്ങളിലുള്ള സഞ്ചിമൃഗങ്ങളുണ്ട്. അവയെ പൊതുവായി കങ്കാരു എന്നു വിളിക്കുന്നു. ‌

മാക്രോപോഡിയ കുടുംബത്തിൽ ഉൾപ്പെടുന്ന ഇവയിൽ മിക്കതും കരയിൽ ജീവിക്കുന്ന സസ്യഭുക്കുകൾ ആണ്‌. മിക്കവയും ഓസ്ട്രേലിയയിലെ‍ സമതലങ്ങളിൽ മേയുന്നു.

സാധാരണയായി ഇവയ്ക്ക് നീണ്ട ശക്തമായ പിൻകാലുകളും പാദങ്ങളും കീഴറ്റം തടിച്ച നീണ്ട ഒരു വാലും ഉണ്ട്. പിൻ‌കാലുകൾ ഇവയെ സ്വയം പ്രതിരോധത്തിനും നീണ്ട ചാട്ടത്തിനും സഹായിക്കുന്നു. വാൽ സമതുലിതാവസ്ഥയ്ക്ക് ഉപയോഗിക്കപ്പെടുന്നു. ചെറിയ തലയും വലിയ വൃത്താകൃതിയിലുള്ള ചെവികളും ഉള്ള ഇവയുടെ രോമം മൃദുലവും കമ്പിളി പോലെയുള്ളതുമാണ്.

ആറു മാസക്കാലം കാംഗരൂ കുഞ്ഞ് അമ്മയുടെ വയറ്റിൽ ഉള്ള സഞ്ചിയിൽ കിടന്ന് മുലകുടിച്ച് വളരുന്നു. പിന്നീട് പുറത്തിറങ്ങുകയും, ഈ സഞ്ചിയിൽ കയറി സഞ്ചരിക്കുകയും ചെയ്യുന്നു.

നരയൻ കാംഗരൂവാണ്‌ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന ഇനം. ഇതിനു മുപ്പത് അടിയിൽ കൂടുതൽ ചാടാൻ കഴിയും. ചുവപ്പ് കാംഗരൂവാണ് ഏറ്റവും വലിയ ഇനം.

മാംസത്തിനും തോലിനും വേണ്ടി കൊല്ലപ്പെടുന്നതുകൊണ്ടും കന്നുകാലികൾ ക്കൊപ്പം ആഹാരത്തിനായി മത്സരിക്കേണ്ടതുകൊണ്ടും കാംഗരൂകളുടെ അംഗസംഖ്യ വല്ലാതെ ക്ഷയിച്ചു കഴിഞ്ഞു. എന്നാൽ മിക്ക ഓസ്‌ട്രേലിയക്കാരും കങ്കാരുകളുടെ എണ്ണം രാജ്യത്ത് കൂടുതലാണെന്ന പക്ഷക്കാരാണ്.

കങ്കാരു ഇറച്ചിയും തോലിൽ നിന്നുണ്ടാക്കുന്ന ലെതറുമെല്ലാം രാജ്യത്ത് സുലഭം. കങ്കാരുകളുമായി ബന്ധപ്പെട്ട് ദശലക്ഷം ഡോളറിന്റെ ബിസിനസ് രാജ്യത്ത് നടക്കുന്നുണ്ട്.

ഓർമ സൂക്ഷിക്കാൻ കഴിവുള്ള ജീവികളാണ് _കങ്കാരുകൾ. ജീവൻ രക്ഷിച്ചവരെ എന്നും നന്ദി അറിയിക്കുന്ന മൃഗമാണത്. ഓസ്‌ട്രേലിയയിലെ ഒരു കങ്കാരുവിന്റെ കാര്യം നോക്കൂ …

‘ക്യൂൻ ആബി’ എന്ന പതിമൂന്ന് വയസുള്ള പെൺകങ്കാരു തന്നെ ആപത്തിൽ നിന്ന് രക്ഷിച്ച ആളുകളോട് നന്ദി പ്രകടിപ്പിക്കുന്നത് അവരെ കെട്ടിപ്പിടിച്ചാണ്. ആബി താൻ താമസിക്കുന്ന വന്യജീവി സങ്കേതത്തിലെ ജീവനക്കാരെ എന്നും രാവിലെ കെട്ടിപ്പിടിക്കും വേട്ടക്കാരിൽ നിന്ന് ആബിയെ രക്ഷപ്പെടുത്തിയത് ഇവിടെ ഉള്ളവരാണ്.

ഓസ്‌ട്രേലിയയിലെ ആലീസ് സ്പ്രിംഗിലാണ് ആബി ജീവിക്കുന്നത്. ക്രിസ് ബ്രോഗ്‌ള എന്ന മൃഗ സംരക്ഷകയാണ് സങ്കേതം നടത്തുന്നത്. പത്ത് കൊല്ലങ്ങളായി ഒരു പ്രത്യേകബന്ധം ആബി വന്യജീവി സങ്കേതത്തിലെ നടത്തിപ്പുകാരുമായി സൂക്ഷിക്കുന്നു.

Related Articles

Back to top button