KeralaLatest

പൊതുവിദ്യാലയങ്ങളിൽ ചെങ്ങന്നൂർ ബി ആർ സി  മാസ്ക് വിതരണം ആരംഭിച്ചു

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ.

ചെങ്ങന്നൂർ : കോവിഡ് 19 രോഗവ്യാപനത്തെ പ്രതിരോധിക്കുന്നതിന് ഭാഗമായി സമഗ്ര ശിക്ഷ കേരളം  ചെങ്ങന്നൂർ ബി ആർ സി യുടെ നേതൃത്വത്തിൽ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾക്കും അധ്യാപകർക്കും അനധ്യാപകർക്കും ആവശ്യമായ മുഖാവരണങ്ങൾ നിർമ്മിച്ച് നൽകുന്നു.

പാണ്ടനാട് സ്വാമിവിവേകാന്ദ ഹയർസെക്കന്ററി സ്കൂളിലേക്ക് ആവശ്യമായ മാസ്കുകൾ വിതരണം ചെയ്ത് കൊണ്ട് ബഹുമാനപ്പെട്ട ചെങ്ങന്നൂർ എം എൽ എ ശ്രീ. സജി ചെറിയാൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ 2018 മുതൽ പ്രവർത്തിച്ചു വരുന്ന ശ്രീമതി കുടുംബശ്രീയിലെ അംഗങ്ങളാണ് ബി ആർ സി യിലേക്ക് ആവശ്യമായ അമ്പതിനായിരത്തോളം  മാസ്കുകൾ നിർമ്മിച്ച് നൽകുന്നത്.

മുടങ്ങിപ്പോയ എസ് എസ് എൽ സി, ഹയർസെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി പൊതുപരീക്ഷകൾ പുനരാരംഭിക്കുന്ന സാഹചര്യത്തിൽ പരീക്ഷ എഴുതുന്ന കുട്ടികൾക്കും ഇൻവിജിലേറ്റർമാർക്കും ആവശ്യമായ മാസ്കുകൾ നാഷണൽ സർവീസ് സ്കീം  വിതരണം ചെയ്യുന്നതാണ്. ആരോഗ്യവകുപ്പ്  പുറപ്പെടുവിച്ചിട്ടുള്ള എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് വീണ്ടും കഴുകി ഉപയോഗിക്കാവുന്ന മാസ്കുകൾ നിർമ്മിച്ചിരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്  ജി വിവേക്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിവൻകുട്ടി ഐലാരത്തിൽ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ ജി കൃഷ്ണകുമാർ, ഗ്രാമപഞ്ചായത്തംഗങ്ങളായ എം എസ് രാധാകൃഷ്ണൻ, ആശ വി നായർ, സ്കൂൾ പ്രിൻസിപ്പൽ രശ്മി ഗോപാലകൃഷ്ണൻ, പ്രഥമാധ്യാപിക സ്മിത എസ് കുറുപ്പ്, മാനേജർ വി എസ് ഉണ്ണികൃഷ്ണൻ പിള്ള, റ്റി കെ ചന്ദ്രചൂഡൻ നായർ, പി റ്റി എ പ്രസിഡൻറ് രാജീവ്, അധ്യാപകനായ ആർ രാജേഷ് എന്നിവർ പങ്കെടുത്തു.

Related Articles

Back to top button