KeralaLatestThiruvananthapuram

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റില്‍ എട്ട് ഇനം സാധനങ്ങള്‍: വിതരണം ഈ മാസം പകുതിയോടെ

“Manju”

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റില്‍ എട്ട് ഇനം ഭക്ഷ്യ സാധനങ്ങള്‍.
സെപ്റ്റംബറിലെ കിറ്റ് വിതരണം ഈ മാസം പകുതിയോടെ ആരംഭിക്കും.

2020 ഡിസംബര്‍ വരെയാണ് കോവിഡ് കാല പ്രതിസന്ധികള്‍ പരിഗണിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ എല്ലാ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭഷ്യധാന്യ കിറ്റ് നല്‍കുന്നത്.

ഓണക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച്‌ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ കിറ്റുകള്‍ തയ്യാറാക്കി റേഷന്‍ കടകളില്‍ എത്തിക്കുന്നതിനുള്ള ഉത്തരവാദിത്വം സപ്ലൈകോയിക്കാണ്. സാധനങ്ങള്‍ ലഭ്യമല്ലാത്ത പക്ഷം ഇനങ്ങളില്‍ മാറ്റം വരുത്തുവാനും വകുപ്പ് അധികാരം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ മാസത്തെ കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സാധനങ്ങള്‍ ഇവയാണ്

1.പഞ്ചസാര – 1 Kg
2. ഉപ്പ് – 1Kg
3. ആട്ട – 1 Kg
4. ചെറുപയര്‍ – 750 gm
5. കടല -750 gm
6. വെളിച്ചെണ്ണ – 1/2 L,
7. സാമ്പാര്‍ പരിപ്പ് – 250 gm
8. മുളകുപൊടി – 100 gm
9. തുണി സഞ്ചി

Related Articles

Back to top button