ArticleLatest

കാപ്പിപ്പൊടി നിര്‍മാണവുമായി ബ്രഹ്മഗിരി കോഫി യൂണിറ്റ്

“Manju”

ശ്രീജ.എസ്

കല്‍പറ്റ: ബ്രഹ്മഗിരി വയനാട് കോഫി കാപ്പിപ്പൊടി നിര്‍മാണത്തിലേക്ക് കടക്കുന്നു. കണിയാമ്പറ്റയിലുള്ള വ്യവസായിക ഉല്‍പാദക യൂനിറ്റ് ഈമാസം 28ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും. ക്ഷീര വികസനമന്ത്രി അഡ്വ. കെ. രാജു വെബ് സൈറ്റി​ന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ ഒ.ആര്‍. കേളു, ഐ.സി. ബാലകൃഷ്ണന്‍, കലക്ടര്‍ ഡോ. അദീല അബ്​ദുല്ല, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ബി. നസീമ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഓണ്‍ലൈന്‍ വഴിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ബ്രഹ്മഗിരി കാപ്പി കര്‍ഷക ഫെഡറേഷനു കീഴിലുള്ള ആറു പഞ്ചായത്തുകളില്‍ രജിസ്​റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷക കൂട്ടായ്മകളിലൂടെയാണ് കാപ്പിയുടെ സംഭരണം, സംസ്​കരണം, വിതരണം എന്നിവ നടത്തുന്നത്. ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് വരുമാനം കണ്ടെത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്. കോഫി ബോര്‍ഡി​ന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ഉയര്‍ന്ന ഗുണമേന്മയുള്ള വയനാടന്‍ റോബസ്​റ്റ, അറബിക്ക ബ്ലന്‍ഡ് ചെയ്ത നോര്‍മല്‍ കോഫി പൗഡര്‍, ഫില്‍റ്റര്‍ കോഫി, സ്​പൈസസ്​ കോഫി എന്നിവ ഓണത്തിന് ഉപഭോക്താക്കളിലെത്തിക്കും. ആഗസ്​റ്റില്‍ ബ്രഹ്മഗിരിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

Related Articles

Back to top button