KeralaLatest

കേരളത്തിന്റെ സ്വയംപര്യാപ്തതയ്ക്കായി യൂത്ത് ലീഗിന്റെ ‘ഹരിതഗ്രാമം’ പദ്ധതി.

“Manju”

പി.വി.എസ്

മലപ്പുറം :ഉപഭോഗ സംസ്ഥാനമായ കേരളത്തിന് സ്വയം ഭക്ഷ്യ സ്വയംപര്യാപ്തതയിലൂടെ മാത്രമേ അതിജീവനം സാധ്യമാകൂവെന്ന് മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ .യൂത്ത് ലീഗ് പെരിന്തൽമണ്ണ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിതഗ്രാമം പദ്ധതിയിൽ നൂറ് ഏക്കറിൽ കൂടുതൽ കൃഷിയിറക്കുന്ന പദ്ധതി ഏലംകുളം പഞ്ചായത്തിലെ ചെറുമലയിൽ പത്തേക്കറിൽ ട്രാക്ടറിൽ നിലം ഉഴുത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .

തരിശായി കിടക്കുന്ന പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ മുഴുവൻ ഭൂമിയും ഏറ്റെടുത്ത് കൃഷിയിറക്കുന്നതാണ് ‘ഹരിതഗ്രാമം ‘പദ്ധതി. മണ്ഡലം പ്രസിഡന്റ് നഹാസ് പാറക്കൽ അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ,പി.അബ്ദുൽ ഹമീദ് എംഎൽഎ, നാലകത്ത് സൂപ്പി ,സലീം കരുവമ്പലം ,കൃഷി ഓഫീസർ നിസാർ ,സി.ടി നൗഷാദലി എന്നിവർ പ്രസംഗിച്ചു .
ഫോട്ടോ ക്യാപ്ഷൻ: യൂത്ത് ലീഗിന്റെ ഹരിതഗ്രാമം പദ്ധതി ഏലംകുളത്ത് സംസ്ഥാന പ്രസിഡൻറ് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

Related Articles

Back to top button