KeralaLatest

ജന്മഗൃഹത്തില്‍ ത്രൈമാസ പൊതുയോഗം നടന്നു.

“Manju”

ചന്ദിരൂര്‍ (ആലപ്പുഴ) : ഗുരുവിന്റെ ജന്മഗൃഹം ശാന്തിഗിരി ആശ്രമം ചന്ദ്രൂർ ബ്രാഞ്ചിൽ ഞായറാഴ്ച (16 -07-2023) ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനുകളുടെ സംയുക്ത ത്രൈമാസ പൊതുയോഗം നടന്നു. ശാന്തിഗിരി വിശ്വ സാംസ്കാരിക നവോത്ഥാന കേന്ദ്രം, ശാന്തിഗിരി മാതൃമണ്ഡലം, ശാന്തിഗിരി ശാന്തി ഹിമ, ശാന്തിഗിരി ഗുരുമഹിമ, എന്നീ സംഘടനകളുടെ സംയുക്ത പൊതുയോഗം
ആശ്രമം ചേര്‍ത്തല ഏരിയ ഹെഡ് സ്വാമി ഭക്തദത്തൻ ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വി.എസ്.എന്‍.കെ. ചേർത്തല ഏരിയ കൺവീനർ രമണൻ പിജി അധ്യക്ഷത വഹിച്ചു. ബ്രഹ്മചാരി ഊര്‍മ്മിള ചിത്ത് സാന്നിദ്ധ്യമായിരുന്നു. ഏരിയയിലെ 12 യൂണിറ്റുകളുടെ പ്രവർത്തന റിപ്പോർട്ട് യൂണിറ്റ് കോഡിനേറ്റേഴ്സ് അവതരിപ്പിക്കുകയും തുടർന്ന് റിപ്പോർട്ട് അവലോകനം ഏരിയ ഏരിയ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) രവീന്ദ്രൻ പി.ജി. നടത്തുകയുണ്ടായി. ജന്മഗൃഹ വികസന റിപ്പോർട്ട് സീനിയർ മാനേജർ അഡ്മിനിസ്ട്രേഷൻ എം. കെ. രഘുവരൻ അവതരിപ്പിച്ചു. സംഘടന പ്രവർത്തനത്തെക്കുറിച്ചു മാതൃമണ്ഡലം ചേർത്തല ഏരിയ ഗവേണിംഗ് കമ്മറ്റി മെമ്പര്‍ നിഷാ ബൈജു സംസാരിച്ചു. ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ ബഹുലേയൻ പൂച്ചാക്കല്‍ സ്വാഗതവും ഏരിയ മാനേജര്‍ റെജി പുരോഗതി നന്ദിയും രേഖപ്പെടുത്തി.

 

Related Articles

Back to top button