KeralaLatest

അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ നഗരസഭാ ചെയർമാനുമായി ബന്ധപ്പെടണം

“Manju”

അജിത് ജി. പിള്ള, ചെങ്ങന്നൂർ.

ചെങ്ങന്നൂര്‍ : അന്യസംസ്ഥാനങ്ങളില്‍ നിന്നും നഗരസഭാ പ്രദേശത്തെ വീടുകളിലേക്ക് എത്തുന്നതിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ നഗരസഭാ ചെയര്‍മാനുമായി ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ കെ.ഷിബുരാജന്‍ അറിയിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നും ഹോട്ട് സ്‌പോട്ടുകളില്‍ നിന്നും നാട്ടിലേക്കെത്തുന്നവര്‍ മുന്‍കൂട്ടി വിവരം അറിയിക്കണം. ഇവര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിന് വേണ്ട സൗകര്യം ഒരുക്കുന്നതിനും പ്രാഥമിക പരിശോധനയ്ക്ക് ജില്ലാ ആശുപത്രിയില്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുന്നതിനായുമാണ് മുന്‍കൂട്ടി വിവരം അറിയിക്കേണ്ടത്. നേരിട്ട് ജില്ലാ ആശുപത്രിയിലും നിരീക്ഷണകേന്ദ്രങ്ങളിലും എത്തി കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കുന്നതിനും, രാത്രി വൈകിയെത്തുന്നവര്‍ക്ക് കാലതാമസം കൂടാതെ സൗകര്യങ്ങളൊരുക്കാനും മുന്‍കൂട്ടിയുള്ള അറിയിപ്പ് സഹായകരമാകുമെന്നും ചെയര്‍മാന്‍ കെ.ഷിബുരാജന്‍ പറഞ്ഞു. ഫോണ്‍: 9847571856, 9446081817

Related Articles

Back to top button