KeralaLatest

‘കോവിഡ്’ രാഷ്ട്രീയ പകപോക്കലായി ഉപയോഗിക്കരുത് : കെ.എം ഷാജി എം ൽ എ

“Manju”

പ്രജീഷ് വള്ള്യായി

രാഷ്ട്രീയവാളയാർ അതിർത്തിയിൽ ഭക്ഷണവും വെള്ളവും ഇല്ലാതെ കുടുങ്ങിയ മലയാളികളെ സഹായിക്കാൻ ചെന്ന ശ്രീകണ്ഠനും, പ്രതാപനും, രമ്യ ഹരിദാസും, ഷാഫിയും, അനിൽ അക്കരയും അടക്കമുള്ള ജനപ്രതിനിധികൾക്ക്‌ ക്വാറന്റൈനിൽ പോകാൻ നിർദേശം ലഭിച്ചിട്ടുണ്ട്; അവർ അത്‌ അനുസരിക്കുകയും ചെയ്യും.

എന്നാൽ കോവിഡ് പ്രവർത്തനങ്ങൾ ഒന്നടങ്കം വൃത്തികെട്ട രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം കൂടി ആണ് ഈ സംഭവം.

കോവിഡ് പ്രതിരോധ പ്രോട്ടോകോൾ പോലും എന്ത് മാത്രം സ്വജനപക്ഷപാതപരമായും രാഷ്ട്രീയ ലാക്കോടും കൂടിയാണ് ഈ സർക്കാർ ഉപയോഗിക്കുന്നത്.

ഇതേ വാളയാറിൽ തൊട്ടു തലേ ദിവസം എത്തിയ ഒരാൾക്ക്‌ കോവിഡ് സ്ഥിരീകരിച്ചിട്ടും അന്ന് അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ, നിയമപാലന പ്രവർത്തകരോട് ക്വാറന്റൈനിൽ പോകാൻ സർക്കാർ ആവശ്യപ്പെട്ടിട്ടില്ല.

സംസ്ഥാനത്തെ ഒരു മന്ത്രി, ശ്രീ. എ സി മൊയ്‌തീൻ (കഴുത്തിൽ മാസ്ക് ധരിച്ച്) നേരിട്ടെത്തി സ്വീകരിച്ച സംഘത്തിൽ പെട്ട ഒരാൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടും ഈ മന്ത്രിയോട് ക്വാറന്റൈനിൽ പോകാൻ ആരും ആവശ്യപ്പെട്ടിട്ടില്ല.

പരസ്യമായി ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് കുട്ടികളെ അടക്കം പങ്കെടുപ്പിച്ച് പരിപാടി സംഘടിപ്പിക്കാൻ നേതൃത്വം നൽകിയ മറ്റൊരു മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസില്ല; എന്നാൽ ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പാലിച്ച് സമരങ്ങൾ നടത്തിയ യുഡിഫ് കാർക്കെതിരെ കേസ് എടുക്കുന്നു.

വിദേശ യാത്ര കഴിഞ്ഞു വന്ന സംസ്ഥാന പോലീസ് ചീഫ് ഒരു മാനദണ്ഡവും പാലിക്കാതെ മീറ്റിംഗുകളിൽ പങ്കെടുത്ത സംസ്ഥാനം കൂടിയാണ് ഇത്.

ക്വാറന്റൈനിൽ പോകേണ്ടവർ ക്വാറന്റൈനിൽ പോകും; അവർ ആരെയും കൊന്നിട്ട് ജയിലിലേക്കൊന്നുമല്ലല്ലോ പോകുന്നത്.

മന്ത്രി എ സി മൊയ്‌തീൻ പോകേണ്ടതില്ലാത്ത ക്വാറന്റൈനിലേക്ക് ശ്രീകണ്ഠനെയും, ഷാഫിയെയും, പ്രതാപനെയും, അനിലിനെയും, രമ്യയെയും അയക്കുമ്പോൾ അതിലെ വൃത്തി കെട്ട രാഷ്ട്രീയം ഞങ്ങൾ പൊതു സമൂഹത്തോട് പറയുക തന്നെ ചെയ്യും

കടകംപള്ളി സുരേന്ദ്രന് ഇല്ലാത്ത ലോക്ക് ഡൌൺ ലംഘന കേസുകൾ യുഡിഫ് കാരന്‌ മേൽ ചാർത്തുന്നതിലെ സ്വജനപക്ഷപാതിത്വം ഞങ്ങൾ ചൂണ്ടിക്കാണിക്കുക തന്നെ ചെയ്യും!!

നിസ്സഹായരായ മനുഷ്യർ എവിടെ ദുരിതത്തിൽ പെട്ടാലും ജനങ്ങളോട് പ്രതിബദ്ധത ഉള്ള ജനപ്രതിനിധികൾ അവിടെ ഓടി എത്തും; അത് വിദേശത്തും സ്വദേശത്തും അപരന് വേണ്ടി സ്വന്തം ജീവിതം റിസ്ക് ചെയ്ത് ഈ കൊറോണക്കാലത്തും സേവനം ചെയ്യുന്ന ഞങ്ങളുടെ സാധാരണക്കാരായ സഹപ്രവർത്തകർ ഞങ്ങൾക്ക് കാണിച്ചു തന്ന മാതൃകയാണ്.
അപ്പോഴും ഞങ്ങൾ കാരണം ഒരാൾക്ക് പോലും ഒരു ദുരിതവും ഉണ്ടാകാതിരിക്കാൻ വേണ്ടത് എല്ലാം ഞങ്ങൾ ചെയ്യും; അത്തരം നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യും!!

കോവിഡ് പ്രതിരോധ പ്രോട്ടോകോളിൽ എങ്കിലും നിങ്ങളുടെ അളിഞ്ഞ അജണ്ടകൾ കുത്തിക്കയറ്റാതിരിക്കുക

 

Related Articles

Back to top button