Latest

പഴത്തൊലി വലിച്ചെറിയാന്‍ വരട്ടെ !

“Manju”

പഴം കഴിച്ചു കഴിഞ്ഞാല്‍ അതിന്റെ തൊലി വലിച്ചെറിഞ്ഞു കളയുന്നവരാണ് നമ്മളില്‍ പലരും. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങള്‍ ഉണ്ട്.
പഴത്തെക്കാളധികം ഗുണങ്ങള്‍ പഴത്തൊലിയിലുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം..
1.തൊലിപ്പുറത്തുണ്ടാകുന്ന ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്.
2.പഴത്തൊലിയുടെ ഉള്‍ക്കാമ്പ് ദിവസവും പല്ലില്‍ ഉരക്കുന്നത് പല്ലിന് കൂടുതല്‍ വെണ്മ സമ്മാനിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മാംഗനീസ്, മഗ്നീഷ്യം എന്നിവയുടെ സാന്നിദ്ധ്യമാണ് പല്ല് വെളുക്കാന്‍ സഹായിക്കുന്നത്.
3.ഷൂ പോളിഷായി ഉപയോഗിക്കാം. തൊലിയുടെ ഉള്‍ഭാഗം ഷൂസില്‍ ഉരസിയതിനു ശേഷം വൃത്തിയുള്ള തുണി വച്ച്‌ തുടച്ചെടുക്കുക. നിങ്ങളുടെ ഷൂസ് മുന്‍പത്തേതിലും അധികം തിളങ്ങും.
4.ചെടികള്‍ക്ക് നല്ലൊരു വളമാണിത്. പഴത്തൊലി ചെടിയുടെ വളര്‍ച്ചയെ ദ്രുതഗതിയിലാക്കുന്നു. കംപോസ്റ്റ് ചെയ്ത് മണ്ണിലിടുന്നതാണ് ഉത്തമം.
5. സ്മൂത്തി ഉണ്ടാക്കാനും ഉണക്കി ഉപ്പേരി പോലെ വറുത്തെടുക്കുവാനും നല്ലതാണ്.

Related Articles

Back to top button