IndiaInternationalLatest

ഇന്ത്യന്‍ വംശജ ഭവ്യ ലാല്‍ നാസ ചീഫ് ഓഫ് സ്റ്റാഫ്

“Manju”

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജയായ ഭവ്യ ലാലിനെ അമേരിക്കയുടെ സ്‌പേസ് ഏജന്‍സിയായ നാസയുടെ ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ് ആയി നിയമിച്ചു. പ്രസിഡന്റ് ജോ ബൈഡന്റെ ഭരണത്തിന്‍ കീഴില്‍ ഏജന്‍സിയുടെ അവസ്ഥാന്തരം നിരീക്ഷിക്കുന്ന ഖ്രാന്‍സിഷന്‍ ഏജന്‍സി റിവ്യൂ ടീമില്‍ അംഗമായി ആയിരിക്കും ഭവ്യ ലാല്‍ പ്രവര്‍ത്തിക്കുക.
എന്‍ജിനീയറിംഗിലും സ്‌പേസ് ടെക്‌നോളജിയിലും വലിയ അനുഭവ പരിചയമുള്ളയാളാണ് ഭവ്യ ലാല്‍ എന്ന് നാസ വ്യക്തമാക്കി. ഡിഫന്‍സ് അനാലിസിസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2005 മുതല്‍ 2020 വരെ റിസേര്‍ച് സ്റ്റാഫ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ നിരവധി പദവികളും അവര്‍ വഹിച്ചിട്ടുണ്ട്.

Related Articles

Back to top button