IndiaLatest

  297 പേർ ഇന്ദ്രപ്രസ്ഥത്തിൽ നിന്നും അനന്തപുരിയിലേക്ക്

“Manju”

അഖില്‍ ജെ.

തിരുവനന്തപുരം: രാജ്യ തലസ്ഥാനത്ത് നിന്ന് രാജധാനി എക്‌സ്‌പ്രസില്‍ ഇന്ന് പുല‌ര്‍ച്ചെ 5.15 മണിക്ക് 297 യാത്രക്കാര്‍ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെത്തി. പ്രാഥമിക പരിശോധനയില്‍ ഇവരിലാര്‍ക്കും കൊവിഡ് ലക്ഷണങ്ങള്‍ കണ്ടെത്താത്തതിനാല്‍ ഇവരെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഹോം ക്വാറന്റൈനുള്ള നിര്‍ദേശങ്ങള്‍ നല്‍കി വീടുകളിലേക്ക് അയച്ചു. സാമൂഹ്യ അകലം പാലിച്ച്‌ ട്രെയിനില്‍ നിന്നിറക്കിയ യാത്രക്കാരെ വാതിലിന് സമീപത്ത് വച്ച്‌ തന്നെ തെ‌ര്‍മ്മല്‍ ഡിറ്റക്ഷന്‍ പരിശോധന നടത്തി. യാത്രക്കാരുടെ ലഗേജുകളെല്ലാം അണുവിമുതമാക്കിയ ശേഷമാണ് യാത്രക്കാർക്ക് പോകാൻ അനുമതി നൽ കിയത്. കർശന നിയന്ത്രണങ്ങളും ശകതമായ ആരോഗ്യ പരിശോധനയുമാണ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഏർപ്പെടുത്തിയിരുന്നത്.

181 പുരുഷന്‍മാരും 96 സ്ത്രീകളും ഉള്‍പ്പെടെ 297 യാത്രക്കാരാണ് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തെത്തിയ രണ്ടാമത്തെ  ട്രെയിനിലുണ്ടായിരുന്നത്. തിരുവനന്തപുരത്തിന് പുറമെ കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലേക്ക് 9 ബസുകളിലായും വിവിധ വാഹനങ്ങളിലുമായാണ് യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോയത്. യത്രക്കാരിൽ 31 പുരുഷന്‍മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടുന്ന തമിഴ്നാട് സ്വദേശികളെ തമിഴ്നാട് ട്രാന്‍.കോര്‍പ്പറേഷന്റെ ബസെത്തി സ്വദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി.

സാമൂഹ്യ അകലം പാലിച്ചാണ് യാത്രക്കാരെ ബസുകളിൽ ഇരിക്കാൻ അനുവദിച്ചത്. ട്രെയിനിലെത്തിയവരുടെ പേരും ഫോണ്‍ നമ്ബരുള്‍പ്പെടെയുള്ള വിവരങ്ങളും ശേഖരിച്ച് അതത് ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൈമാറിയിട്ടുണ്ട്. യാത്രക്കാർ ഹോം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ക‌ര്‍ശനമായി പാലിക്കുന്നുവോയെന്ന് അതത് മേഖലയിലെ ആരോഗ്യ പ്രവർത്തകർ ഉറപ്പാക്കും .

Related Articles

Back to top button