KeralaLatest

പോത്തന്‍കോട് ബി.എസ്.എന്‍.എല്‍ ഉപരോധിച്ചു

“Manju”

ജ്യോതിനാഥ് . കെ. പി

പോത്തന്‍കോട് : കോവിഡ് 19 പ്രതിരോധത്തിന് സംസ്ഥാനത്തിന് ആവശ്യമായ കേന്ദ്ര ഫണ്ട് അനുവദിയ്ക്കുക. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, തൊഴില്‍ നഷ്ടമാകുന്ന തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും കോവിഡ് -19 ന്റെ മറവില്‍ പ്രതിരോധവും ബഹിരാകാശ ഗവേഷവുമടക്കമുള്ള തന്ത്രപ്രധാന മേഖലകള്‍ സ്വകാര്യ കുത്തകള്‍ക്ക് തീറെഴുതി കൊടുക്കാനുള്ള കേന്ദ്രഗവണ്‍മെന്റ് നടപടികളില്‍ പ്രതിക്ഷേധിച്ചും പോത്തന്‍കോട് ബി.എസ്.എന്‍.എല്‍ ഓഫീസ് സി.പി.ഐ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു.

പ്രസ്തുത ഉപരോധനം സി.പി.ഐ മണ്ഡലം സെക്രട്ടറി സഖാവ് ഷറീഫ് വാട്ടത്തില്‍ ഉത്ഘാടനം ചെയ്തു. എ ഐ സി റ്റി യു സി മണ്ഡലം സെക്രട്ടറി എസ്. ആര്‍ വിജയന്‍, പോത്തന്‍കോട് ലോക്കന്‍ കമ്മിറ്റി സെക്രട്ടറിമാരായ എം. എ ഷുക്കൂര്‍, എസ് ലാല്‍ കുമാര്‍ ബ്ലോക്ക് മെമ്പര്‍ സജു കുമാര്‍ എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി അരവിന്ദാക്ഷന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button