KeralaLatest

ആരോഗ്യമന്ത്രി BBC യ്ക്ക് നല്‍കിയ അഭിമുഖത്തിലെ തെറ്റ് തിരുത്തണം.

“Manju”

എസ് സേതുനാഥ് മലയാലപ്പുഴ

ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ ബിബിസി യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കേരളത്തില്‍ മരിച്ച ഒരു കോവിഡ് രോഗി ഗോവയില്‍ നിന്നുള്ള വ്യക്തിയാണെന്നും. ഗോവയില്‍ ആശുപത്രികളും ചികിത്സാ സൗകര്യവും ഇല്ലാത്തതുകൊണ്ടാണ് കേരളത്തില്‍ ചികിത്സയ്ക്ക് വന്നത് എന്ന് പറഞ്ഞത് വസ്തുതാ വിരുദ്ധമാണ്. പ്രസ്തുത രോഗി മാഹിക്കാരനും മലയാളിയുമാണ്, പോണ്ടിച്ചേരി എന്നതിന് പകരം പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയതായിരിക്കാം. അന്തര്‍ദേശീയ വിനോദ സഞ്ചാര കേന്ദ്രമായ ഗോവയെപ്പറ്റി അബദ്ധത്തിലായാലും തെറ്റായ സന്ദേശം നല്‍ക്കുന്നത് ഉചിതമല്ല. അതും ലോകം മുഴുവന്‍ കാണുന്ന ഒരു വിദേശ ചാനലില്‍ ആയതിനാല്‍. മാത്രമല്ല ഗോവയില്‍ ഇതുവരെ ആരും കോവിഡ് ബാധിച്ച് മരിച്ചിട്ടുമില്ല. അതുകൊണ്ട് ആരോഗ്യമന്ത്രി ബിബിസിയെ തനിക്ക് പറ്റിയ അബദ്ധം അറിയിച്ച് തിരുത്ത് കൊടുക്കാന്‍ തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related Articles

Back to top button