KeralaLatest

ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിന് അപേക്ഷിക്കാം

“Manju”

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള അസാപ് കേരള, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അംഗീകൃത മൈക്രോ കാറ്റഗറി ഡ്രോണ്‍ പൈലറ്റ് ട്രെയിനിംഗ് കോഴ്‌സിലേക്കു (Drone pilot Training Course) എറണാകുളം ജില്ലയില്‍ അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ദൈര്‍ഘ്യം 96 മണിക്കൂര്‍. 18 വയസ്സിന് മുകളിലുള്ള എസ്.എസ്.എല്‍.സി പാസ്സായവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം.

കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ സര്‍ട്ടിഫിക്കറ്റിനോടൊപ്പം ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും ലഭിക്കും. വിശദവിവരങ്ങള്‍ക്ക് 9447715806 / 9633939696 / 9495999647. രജിസ്റ്റര്‍ ചെയ്യുവാനായി https://asapkerala.gov.in/?q=node/1365 എന്ന ലിങ്ക് സന്ദര്‍ശിക്കുക.

രക്ഷാപ്രവര്‍ത്തനങ്ങള്‍, നിരീക്ഷണം, ട്രാഫിക് നിരീക്ഷണം, കാലാവസ്ഥ നിരീക്ഷണം ഡ്രോണ്‍ അധിഷ്ഠിത ഫോട്ടോ​ഗ്രഫി, വീഡിയോ​ഗ്രഫി, കൃഷി, മറ്റ് സേവനങ്ങള്‍ തുടങ്ങി ഔദ്യോ​ഗികവും അനൗദ്യോ​ഗികവുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് ഡ്രോണ്‍ ഉപയോ​ഗിക്കുന്നുണ്ട്. വരും വര്‍ഷങ്ങളില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ കോഴ്സിലൂടെ സാധിക്കും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ യുടെ പുതിയ നിയമമനുസരിച്ച്‌, എല്ലാത്തരം സര്‍വേകള്‍ക്കും ഡ്രോണ്‍ സര്‍വേ നിര്‍ബന്ധമാണ്.

Related Articles

Back to top button